സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്; നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി രണ്ടുതവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സാദിഖ് റഹ്‌മാന്റെ അക്കൗണ്ടില്‍ നിന്ന് ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എന്ന് ഇഡി കണ്ടെത്തിയിരുന്നു. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് ഇതെന്നാണ് ജയസൂര്യ മൊഴി നല്‍കിയത്. കേസില്‍ ജയസൂര്യയെ പ്രതി ചേര്‍ത്തിട്ടുണ്ട്.