സൂര്യതാപം : പകൽ ജോലിക്കാർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമ സമയം

തിരുവനന്തപുരം: സൂര്യതാപം രൂക്ഷമായി കൊണ്ടിരിക്കെ, വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ സർക്കാർ ക്രമീകരണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ ഇത്തരം തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിച്ചു. പുതുക്കിയ തൊഴിൽ ക്രമീകരണം മേയ് 20 വരെ തുടരുമെന്ന് മുന്നറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തു വേനൽച്ചൂട് അതിരൂക്ഷമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി . വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാത മേൽക്കാനുളള സാധ്യതയുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. അതേസമയം, രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെയുള്ള സമയത്തിനുള്ളിൽ തൊഴിലാളികൾ വിശ്രമസമയം കഴിഞ്ഞു എട്ടു മണിക്കൂർ ജോലി ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ലേബർ കമ്മീഷണർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page