കൊല്ലത്ത് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വന്‍ തട്ടിപ്പ്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ല സ്വദേശികളായ രാജീവന്‍, ഗിരീഷ് കുമാര്‍, ചെങ്ങന്നൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ പ്രതിയായ വിപിന്‍ ഭാസ്‌കര്‍ എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്ന് പണം വാങ്ങുകയായിരുന്നുവെന്ന് കൊട്ടാരക്കര പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ മൂന്നു ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
സെവന്‍ സ്റ്റാര്‍, എം 3 ജി അസോസിയേറ്റ് എന്നീ പേരുകളില്‍ തൃപ്പൂണിത്തുറ , തിരുവല്ല, കലയപുരം കൊട്ടാരക്കര എന്നീ സ്ഥലങ്ങളില്‍ സ്ഥാപനം നടത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

മൈക്രോ ഫിനാന്‍സ് വഴി ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10,000 രൂപ മുതല്‍ 65,000 രൂപ വരെ ഒമ്പതു പേരില്‍ നിന്നായി ഇവര്‍ വാങ്ങിയതായി പൊലീസ് പറഞ്ഞു. അഞ്ചു ലക്ഷം രൂപ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് ആലപ്പുഴ കരുമാടി സ്വദേശിയില്‍ നിന്ന് 55000 രൂപ ഇവര്‍ തട്ടിയെടുത്തതായി പരാതിയുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page