അഭിഭാഷക ക്ഷേമനിധി 20 ലക്ഷം രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധി ആനുകൂല്യം 20 ലക്ഷം രൂപയായി വർധിപ്പിച്ചു. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ഇതിൻ്റെ ഭാഗമായി നിലവിലുള്ള ആക്ടില്‍ ഭേദഗതി വരുത്തും. 2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ മന്ത്രിസഭ അംഗീകരിച്ചു. പ്രാക്ടീസ് അവസാനിപ്പിക്കുമ്പോൾ നൽകുന്ന ആനുകൂല്യത്തിൻ്റെയും മരണാനന്തരം നൽകുന്ന ആനുകൂല്യത്തിന്റെയും നിലവിലുള്ള പത്തു ലക്ഷം രൂപ എന്ന പരിധി ഉയർത്തി യാണ് പരമാവധി ഇരുപത് ലക്ഷം രൂപയായി വർധിപ്പിക്കുന്നത്. ഇതിനു പുറമെ പ്രധാനമായ ശസ്ത്രക്രിയകൾക്കും ക്യാൻസർ ചികിത്സയ്ക്കുമുള്ള സാമ്പത്തിക …

കേരളം: നഗര നയം തയ്യാറാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം: ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസനം നിർണയിക്കുന്നതിന് കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം ണമെന്ന് നല്‍കി. 2023-24 ലെ സംസ്ഥാന ബജറ്റിൽ സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.2023 ഡിസംബറിൽ ദേശീയ- അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷൻ സർക്കാർ രൂപീകരിക്കുകയും 2025 മാർച്ച് മാസം നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മിഷൻ …

ഇന്ത്യന്‍ റെയില്‍വേയുടെ അഞ്ചുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രം കൊല്ലത്ത്; ഉദ്ഘാടനം നാളെ

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 11,450 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അഞ്ചുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രം 14 ന് വൈകിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 30 കോടിരൂപ ചെലവില്‍ അഞ്ചുനിലകളിലായാണ് കാര്‍ പാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. 200 ല്‍പരം ഇരുചക്ര വാഹനങ്ങള്‍ക്കും, 130ലധികം നാലുചക്ര വാഹനങ്ങള്‍ക്കും, ബഹുനില പാര്‍ക്കിംഗ് സെന്ററില്‍ പാര്‍ക്ക് ചെയ്യാനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി, എം.എ.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ അബ്രഹാം

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ നടത്തുകയാണ്. ആറുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും. അതിനുശേഷം അവയവങ്ങള്‍ ഓരോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കും. വൃക്കകളും, കരളും ഹൃദയ വാല്‍വുമാണ് ദാനം ചെയ്യുക. അഞ്ചുപേര്‍ക്ക് പുതുജീവനേകും. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുവച്ചുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അമൃത ആശുപത്രിയില്‍ …

പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ യുവാവിന് ഒരു മാസത്തെ ശമ്പളം നഷ്ടമായി; ദൃശ്യങ്ങള്‍ വൈറല്‍

ബെര്‍ലിന്‍: പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് സര്‍പ്രൈസ് ഒരുക്കിയ യുവാവിന് ഒരു മാസത്തെ ശമ്പളം നഷ്ടമായി. പ്രണയ വാര്‍ഷികത്തിന് കാമുകിക്ക് വേറിട്ട സമ്മാനം നല്‍കണമെന്ന് കരുതിയാണ് യുവാവ് തന്റെ ഒരു മാസത്തെ ശമ്പളം മുഴുവനും ചെലവിട്ടത്. എന്നാല്‍ അത് കാമുകിക്ക് കിട്ടിയില്ലെന്ന് മാത്രമല്ല ആകാശത്ത് പറന്നുപോകുകയും ചെയ്തു. തന്റെ ശമ്പളം മുഴുവന്‍ ബലൂണില്‍ കെട്ടി കാമുകിക്ക് സമ്മാനിക്കാനായിരുന്നു ജര്‍മന്‍ യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാമുകി ഈ ബലൂണുകളുടെ ബോക്സ് തുറന്നതോടെ പണം ആകാശത്തേക്ക് പറന്നുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ …

പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം: ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

നീലേശ്വരം: 14ന് പൊയിനാച്ചി രാജ്പാലസില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ 36-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറപ്പുറം മിനി സ്റ്റേഡിയത്തില്‍ കെ പി എ നീലേശ്വേരം യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നടന്ന ടൂര്‍ണ്ണമെന്റ് കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി 36 ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ പി എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി …

ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി അമ്മ വീണ്ടും ഒളിച്ചോടി; ഇത്തവണ സഹോദരി ഭര്‍ത്താവിനൊപ്പം

അലിഗഢ്: ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി അമ്മ വീണ്ടും ഒളിച്ചോടിയതായി പരാതി.മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പാണ് ഭാവി മരുമകനൊപ്പം ഇവര്‍ ഒളിച്ചോടിയത്. 43 കാരിയായ സപ്ന ദേവിക്കെതിരെ പുതിയ ഭര്‍ത്താവായ മരുമകന്‍ രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. 30 കാരനായ സഹോദരി ഭര്‍ത്താവിനൊപ്പമാണ് സപ്‌ന ഇപ്പോള്‍ ഒളിച്ചോടിയതെന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു. 10 മാസം മുമ്പാണ് ഭാവി മരുമകനൊപ്പം ഒളിച്ചോടി സപ്‌ന ദേവി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ സമാന സംഭവത്തിലൂടെ വീണ്ടും ശ്രദ്ധനേടി. സപ്ന തന്റെ …

ബെംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ കാര്‍ യാത്രക്കാരും ഒരാള്‍ ബൈക്ക് യാത്രക്കാരനുമാണ്. കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍വി കോളജിലെ പിയു വിദ്യാര്‍ഥികളായ അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണു മരിച്ചത്. ഇതില്‍ അശ്വിന്‍ നായരും, ഏഥന്‍ …

ദേശീയപാത ടോള്‍ നിയമം ഭേദഗതി ചെയ്തു; ടോള്‍ പിരിവ് 15 മുതല്‍

ന്യൂഡല്‍ഹി: ദേശീയ പാത ഫീസ് നിരക്കും നിരക്കു നിര്‍ണ്ണയവും ശേഖരണ ചട്ടം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.ഒരു ദേശീയ എക്‌സ്പ്രസ് വേ പൂര്‍ണ്ണമായി തുറക്കാത്ത സാഹചര്യത്തില്‍ സാധാരണ ദേശീയ പാതകള്‍ക്കു ബാധകമായ കുറഞ്ഞ നിരക്കില്‍ പൂര്‍ത്തിയായ ഭാഗത്തിന് വിജ്ഞാപനമനുസരിച്ച് ടോള്‍ ഈടാക്കും. ഭേദഗതി ചെയ്ത ചട്ടം ഫെബ്രു 15നു നിലവില്‍ വരും.ഭാഗീകമായി മാത്രം പ്രവര്‍ത്തന ക്ഷമമായ ദേശീയ എക്‌സ്പ്രസ് വേ ഉപഭോക്താക്കള്‍ക്കു സാധാരണ ദേശീയപാതയേക്കാള്‍ 25 ശതമാനം കൂടുതലായിരിക്കും ടോള്‍. ദേശീയ പാത …

പുൽവാമ ദിനം : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ റീത്ത് ലേയിംങ്ങ് പരേഡും സൗജന്യ മെഡിക്കൽ ക്യാമ്പും ശനിയാഴ്ച

കരിന്തളം: നിരവധി ധീര ജവാന്മാർ വീര മൃത്യു വരിച്ച ഇന്ത്യൻ ചരിത്രത്തിലെ ബ്ലാക്ക് ഡേയായി ആചരിക്കുന്ന പുൽവാമ ദിനത്തിൻ്റെ ഏഴാം വാർഷികത്തിൽ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നാളെ (ഫെ. 14) തോളേനി യുദ്ധ സ്മാരകത്തിൽ റീത്ത് ലെയിങ്ങ് പരേഡും പുഷ്പാർച്ചനയും നടത്തും. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് തോളേനിലുള്ള സൈനിക കൂട്ടായ്മ ഓഫീസിൽ പൊതുജനങ്ങൾക്കു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും . രാവിലെ 9 30 മുതൽ ഒരുമണിവരെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും …

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി

വഡോദര: ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. വഡോദര വഗോദിയ റോഡിലെ കോസ്‌മോസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ സൂക്ഷിച്ച 408 ഗ്രാം സ്വര്‍ണാഭരണമാണ് കാണാതായത്. അമേരിക്കയില്‍ താമസക്കാരനായ വഡോദര സ്വദേശി നരേന്ദ്ര ഷായുടെ സ്വര്‍ണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 18ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന …

19 കാരിയെ വെടിവച്ച് കൊലപ്പെടുത്തി; 25 കാരി അറസ്റ്റില്‍

മുംബൈ: കാമുകന്റെ 19 കാരിയായ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ 25 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. മുബൈയിലെ ശിവാജി നഗര്‍ മേഖലയിലാണ് സംഭവം. തലയോട്ടി തകര്‍ത്താണ് മരണമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ശിവാജി നഗറില്‍ വച്ച് ഷിഫ 25കാരിയെ കണ്ടു. സംസാരത്തിനിടെ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും 25കാരി ഷിഫയ്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിഫ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് …

ഉമ്മയ്‌ക്കൊപ്പം പിതാവിനെ കാണാന്‍ ഷാര്‍ജയിലെത്തിയ 2 വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ: ഉമ്മയ്‌ക്കൊപ്പം പിതാവിനെ കാണാന്‍ ഷാര്‍ജയിലെത്തിയ രണ്ടു വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന്‍ അലന്‍ റൂമിയാണ് മരിച്ചത്. ജനുവരി 18 നാണ് അലന്‍ ഉമ്മയ്‌ക്കൊപ്പം സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയത്. ബുധനാഴ്ച വൈകിട്ട് താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അലന്‍ മരിച്ചത്. അലന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് കുടുംബം. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അലന്റെ പിതാവ് ഷറഫുദ്ദീന്‍.

പെയിന്റിംഗ് ജോലിക്കിടയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്നു വീണു യുവാവിനു ദാരുണാന്ത്യം; സംഭവം പെര്‍മുദെ , ധര്‍മ്മത്തടുക്കയില്‍

കാസര്‍കോട്: വീടിന്റെ രണ്ടാം നിലയില്‍ നിന്നു താഴേക്കു വീണ് യുവാവിനു ദാരുണാന്ത്യം. പെര്‍മുദെയില്‍ രാമചന്ദ്രന്‍ എന്നയാളുടെ വീടിന്റെ രണ്ടാം നിലയില്‍ പെയിന്റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന ഷംസാദ് (30) ആണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ കാല്‍ തെന്നി താഴെ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അന്വേഷിക്കുന്നു.

വീട്ടുചെലവിന് പണം നല്‍കാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകന്‍ പിടിയില്‍

കണ്ണൂര്‍: വീട്ടു ചെലവിനു പണം നല്‍കാത്തത് ചോദ്യം ചെയ്ത വിരോധത്തില്‍ വൃദ്ധമാതാവിനെ കസേരയോടെ മുറ്റത്തേക്ക് എറിഞ്ഞു കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍, പളളിയാംമൂല, ലക്ഷം വീട് ഉന്നതിയിലെ പി ശാന്ത(88)യെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ പി സജീവ(58)നെ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹന്‍ അറസ്റ്റു ചെയ്തു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയില്‍ കസേരയിലിരിക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് എത്തിയ മകന്‍ സജീവനുമായി വാക്കു തര്‍ക്കം …

ബേള, ദര്‍ബത്തടുക്കയിലെ കെ. മോഹന അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, ബേള, ദര്‍ബത്തടുക്കയിലെ കെ. മോഹന(61) അന്തരിച്ചു. നേരത്തെ കാസര്‍കോട്ട് ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സവിത. മക്കള്‍: അമിത്, സുമിത്, അഞ്ജിത. സഹോദരങ്ങള്‍: കെ സുബ്ബ, നാഗേഷ്, സതീഷ്, ലീല, കമലാക്ഷി. പിതാവ്: പരേതനായ മാലിങ്ക പാട്ടാളി അണങ്കൂര്‍.

കാട്ടുപന്നിയുടെ ആക്രമണം: തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പുനലൂര്‍, ചാലിയക്കര, ഉപ്പുകുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥ് (55) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പുകുഴി എസ്റ്റേറ്റിലും പരിസരങ്ങളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു.

നിയമന സ്തംഭനം: കാസര്‍കോട്ട് പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമം; കെഎസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: നിയമന സ്തംഭനത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പിഎസ് സി ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമം. വിവരമറിഞ്ഞ് എത്തിയ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. കെഎസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂരിന്റെ നേതൃത്വത്തില്‍ പത്തോളം പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പിഎസ് സി ഓഫീസിനു സമീപത്ത് എത്തിയത്. നിയമനങ്ങളൊന്നും നടത്താത്ത ഓഫീസ് തുറന്നിരിക്കേണ്ടതില്ലെന്നും താഴിട്ട് പൂട്ടുമെന്നുമാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ കെട്ടിടത്തിന്റെ …