ബെംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ കാര്‍ യാത്രക്കാരും ഒരാള്‍ ബൈക്ക് യാത്രക്കാരനുമാണ്. കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍വി കോളജിലെ പിയു വിദ്യാര്‍ഥികളായ അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണു മരിച്ചത്. ഇതില്‍ അശ്വിന്‍ നായരും, ഏഥന്‍ ജോര്‍ജും മലയാളികളാണ്.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിട്ടശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ പോയ കാറിലിടിച്ച ലോറി സര്‍വീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്‌സില്‍ ഉള്‍പ്പെടെ തെറിച്ചുപോയി. മൃതദേഹങ്ങള്‍ ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page