ഉമ്മയ്‌ക്കൊപ്പം പിതാവിനെ കാണാന്‍ ഷാര്‍ജയിലെത്തിയ 2 വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ: ഉമ്മയ്‌ക്കൊപ്പം പിതാവിനെ കാണാന്‍ ഷാര്‍ജയിലെത്തിയ രണ്ടു വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന്‍ അലന്‍ റൂമിയാണ് മരിച്ചത്.

ജനുവരി 18 നാണ് അലന്‍ ഉമ്മയ്‌ക്കൊപ്പം സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയത്. ബുധനാഴ്ച വൈകിട്ട് താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അലന്‍ മരിച്ചത്. അലന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് കുടുംബം. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അലന്റെ പിതാവ് ഷറഫുദ്ദീന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page