കുടുംബ തര്‍ക്കം: മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തര്‍ക്കത്തിനിടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു വിജ്ഞാന നഗറില്‍ ഇന്നു രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാവികസേനയില്‍നിന്നു വിരമിച്ച നവീന്‍ ചന്ദ്ര ഭട്ട്(60), ഭാര്യയും ദന്ത ഡോക്ടറുമായ ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ളാറ്റിനുള്ളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 കാരനായ മകന്‍ രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് രോഹന്‍.കത്തികൊണ്ടു കുത്തിയ ശേഷം രോഹന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യു.എസിലുള്ള ദമ്പതികളുടെ മകള്‍ നാട്ടിലെത്തിയശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page