അച്ഛനോടൊപ്പം പാൽ വാങ്ങാൻ സ്കൂട്ടറിൽ പോയ കുരുന്നുകൾ സ്കൂൾ ബസ് ഇടിച്ച് മരിച്ചു

ബംഗളൂരു: പാൽവാങ്ങാൻ പോയ പിതാവിന് ഒപ്പം സ്കൂട്ടറിൽ കയറാൻ നിർബന്ധം പിടിച്ച രണ്ട് കുരുന്നു പിഞ്ചുകുട്ടികൾ സ്കൂൾ ബസ് ഇടിച്ച് അതിദാരുണമായി മരിച്ചു.രണ്ടും നാലും വയസ്സുള്ള കുട്ടികളാണ് കരളലിയിക്കുന്ന മരണകാഴ്ചയായത്. കുട്ടികളുമായി പോയ ബംഗളൂരു സിറ്റി ആംഡ് പോലീസ് കോൺസ്റ്റബിൾ നാഗഗൗഡയെ ഗുരുതര പരുക്കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ ഗൗഡയുടെ മകൾ വർഷ ( രണ്ടു വയസ്സ്) സഹോദരൻറെ മകൾ ഭാനു (നാല് വയസ് ) എന്നീ കുട്ടികളാണ് മരിച്ചത്. തനിസാന്ദ്ര മെയിൽ റോഡിലുള്ള വളവിനടുത്ത് എതിർഭാഗത്തുനിന്നു അതിവേഗതയിൽ വന്ന സ്കൂൾ ബസ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടികൾ ബസിന്റെ ടയറിന് അടിയിൽ പെടുകയായിരുന്നു. 1 തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ സംഭവ സ്ഥലത്ത് മരിച്ചു .സ്കൂൾ ബസ് ഡ്രൈവറുടെ അന്ത്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു .ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page