പിലിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു സ്കൂൾ ജീവനക്കാരൻ മരിച്ചു

ചെറുവത്തൂർ: പിലിക്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു സ്കൂൾ ജീവനക്കാരൻ മരിച്ചു. പിലിക്കോട് വിതു കുന്നിനടുത്തെ പി പി പ്രദീപ(45)നാണ് മരിച്ചത്. പ്രദീപൻ കോട്ടിക്കുളം ഗവണ്മെന്റ് ഹൈ സ്കൂൾ ജീവനക്കാരനാണ്. 12 മണിയോടെയാണ് അപകടമുണ്ടായതെന്നറിയുന്നു. ബുള്ളറ്റും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പിലിക്കോട് അടിപ്പാ തക്കാടുത്താണ് അപകടം ഉണ്ടായത്.

സംസ്ഥാനത്തെ പണിമുടക്ക് ആവേശം അറിയാതെ ഹൊ സംഗഡി ടൗൺ പരിസരം

മഞ്ചേശ്വരം : സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിക്കുമ്പോൾ സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ടൗണിനോട് ചേർന്ന സ്ഥലങ്ങൾ പണിമുടക്ക് എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതപ്പെടുന്നു. പണിമുടക്കോ ?എന്ത് പണിമുടക്ക് ?എന്നാണ് അവർ പ്രതികരിക്കുന്നത്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും വേണ്ടത്ര കൂലി കിട്ടുന്നു. സർക്കാർ കൊടുക്കുന്ന കൂലിയുടെ പതിന്മടങ്ങു കീശയിൽ വീഴുന്നു. പിന്നെ പണിമുടക്കാതിരുന്നാൽ എന്ത്, പണിമുടക്കിയാൽ എന്ത് എന്നാണ് ഈ പ്രദേശത്തെ ജനങ്ങൾ ആരായുന്നത്. എന്നാൽ തങ്ങളുടെ സ്ഥിതി അതല്ലെന്നു വളച്ചു കെട്ടൊന്നുമില്ലാതെ അവർ …

കുടുംബ തര്‍ക്കം: മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തര്‍ക്കത്തിനിടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു വിജ്ഞാന നഗറില്‍ ഇന്നു രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാവികസേനയില്‍നിന്നു വിരമിച്ച നവീന്‍ ചന്ദ്ര ഭട്ട്(60), ഭാര്യയും ദന്ത ഡോക്ടറുമായ ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ളാറ്റിനുള്ളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 കാരനായ മകന്‍ രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് രോഹന്‍.കത്തികൊണ്ടു കുത്തിയ ശേഷം രോഹന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യു.എസിലുള്ള ദമ്പതികളുടെ …

പണിമുടക്ക് ഗവ. സെക്രട്ടേറിയറ്റിനേയും ബാധിച്ചു; ജോലിക്ക് എത്തിയത് 496 പേര്‍

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഗവ. സെക്രട്ടേറിയറ്റിനേയും ബാധിച്ചു. പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആലോചിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ‘ഡയസ്‌നോണും’ പ്രഖ്യാപിച്ചു.ജോലിക്ക് വരാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഈ അവസരത്തിലാണ് സെക്രട്ടേറിയറ്റില്‍ 10.6 % മാത്രം ഹാജര്‍ നില രേഖപ്പെടുത്തിയത്. ഇന്ന് ജോലിക്ക് എത്തിയത് 496 പേര്‍ മാത്രമാണ്. ഇന്നലെ 3283 പേര്‍ ഹാജരായിരുന്നു. …

കുടുംബ തര്‍ക്കം: മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തര്‍ക്കത്തിനിടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു വിജ്ഞാന നഗറില്‍ ഇന്നു രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാവികസേനയില്‍നിന്നു വിരമിച്ച നവീന്‍ ചന്ദ്ര ഭട്ട്(60), ഭാര്യയും ദന്ത ഡോക്ടറുമായ ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ളാറ്റിനുള്ളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 കാരനായ മകന്‍ രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് രോഹന്‍.കത്തികൊണ്ടു കുത്തിയ ശേഷം രോഹന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യു.എസിലുള്ള ദമ്പതികളുടെ …

വയോവൃദ്ധക്കെതിരെ വധഭീഷണി; കൊലക്കേസ് പ്രതിയായ മകൻ പിടിയിൽ

കുമ്പള :കൊലക്കേസ് പ്രതിയായ മകൻ വീട്ടിൽ കയറി വധ ഭീഷണി മുഴക്കുന്നുവെന്നു വയോവൃദ്ധയായ മാതാവ് പോലീസിൽ പരാതിപ്പെട്ടു. പൈവളിക കലായ് മനയിലെ ബാലകാവേദി യുടെ (82) പരാതിയിൽ മകൻ ജയ കെ എന്ന ജയറാം നൊണ്ട ( 54) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേദിയുടെ മറ്റൊരു മകനായ പത്മനാഭ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയറാം .കൊലക്കേസിൽ സാക്ഷിയായ മാതാവിനോട് കോടതിയിൽ മൊഴിമാറ്റി പറയണമെന്നും അല്ലെങ്കിൽ കൊന്നുകളയും എന്നുമാണ് ഭീഷണിയെ ന്ന് പരാത്രിയിൽ പറയുന്നു. ഇതോടൊപ്പം സ്വത്തിന്റെ …

കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങി; മാല പുറത്തെടുക്കാന്‍ 3-ാം ദിവസവും പൊലീസ് കാവലില്‍ യുവതി

നിലമ്പൂർ: കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചശേഷം വിഴുങ്ങിയ സംഭവത്തില്‍ മൂന്നാം ദിവസവും പൊലീസ് കാവലില്‍ യുവതി തുടരുന്നു. മോഷണവുമായി ബന്ധപ്പെട്ട് സമീന(35) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തൊണ്ടി മുതല്‍ ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസിന്റെ കാവലിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും സമീന. തിങ്കളാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ …

ആദ്യ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. …

പണിമുടക്ക്: കുമ്പള നിശ്ചലം

കുമ്പള : പണിമുടക്ക് കുമ്പളയിൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. വാഹന ഗതാഗതവും നിശ്ചലമാണ്. ഇരുചക്രവാഹനങ്ങൾ അപൂർവമായി ഓടുന്നു. ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം മരുന്നു കടകള്‍ തുറന്നു.

അറന്തോട്ടെ ജയരാമ അന്തരിച്ചു

കാസർകോട്:മധുർ അറന്തോട്ടെ ബാബു പറ്റലിയുടെ മകൻ ജയരാമ (49) മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്നു അന്തരിച്ചു. ഇലക്ട്രിഷ്യനായിരുന്നു. ഭാര്യ:മമത. മക്കൾ :അഹ്‌ന,അഷ്‌ന .സഹോദരങ്ങൾ: ബാലകൃഷ്ണ, ചന്ദ്ര, പുഷ്പ.

കാഞ്ഞങ്ങാട്ട് യുവാവിനെ കാണാതായി

കാസർകോട്: വീട്ടിൽ നിന്നു പോയ യുവാവിനെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് ഗണേഷ് മന്ദിറിലെ കെ.സന്ദീപി (36) നെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നു പോയ ശേഷം തിരിച്ചെത്തിയില്ലെന്നു സഹോദരി സൗമ്യ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഹൊസ്ദുർഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തൊഴിലാളി യൂണിയനുകൾ ദേശീയപണിമുടക്ക് നടത്തുമ്പോൾ പണി ആവശ്യപ്പെട്ട്കാസർകോട്ട് ഒരുതൊഴിലാളി ഒറ്റയ്ക്ക് സമരത്തിൽ

കാസർകോട്: കേന്ദ്ര സർക്കാരിൻറെ ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ ദേശീയതലത്തിൽ പണിമുടക്കുമ്പോൾ സംസ്ഥാനത്തെ ഒരു തൊഴിലാളി , തൊഴിൽ തരൂ എന്ന് ആവശ്യപ്പെട്ട് തൊഴിൽ മേധാവിയുടെ ഓഫീസിനു മുന്നിൽ പ്ലക്കാർഡ് പിടിച്ച് ഒറ്റയ്ക്ക് സമരം ചെയ്യുന്നു . കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലാണ് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും നിലനിൽപ്പിനുവേണ്ടി ഒരു ജീവനക്കാരൻ ഒറ്റക്കു സമരം ആരംഭിച്ചത്. യൂണിയനുകളുടെ സമരം വ്യാജമാണെന്ന് ഒറ്റയാൾ സമരത്തിലുള്ള കെഎസ്ആർടിസി ഡ്രൈവർ നസീർ പറഞ്ഞു.മാത്രമല്ല യൂണിയനുകൾ വ്യാജമാണെന്ന് അദ്ദേഹം ധൈര്യപൂർവ്വം പറയുന്നു. 24 മണിക്കൂറും ജീവനക്കാരെ …

കാസർകോട്ട് പണിമുടക്ക്:ഇരുപക്ഷമായി : ഇടത് സംഘടനകൾ പ്രകടനം നടത്തി,വലതു യൂണിയനുകൾ പ്രകടനത്തിനുള്ള തയ്യാറെടുപ്പിൽ

കാസർകോട്: കാസർകോട്ട് പണിമുടക്കിയ തൊഴിലാളികൾ ഇടതുപക്ഷ – വലതുപക്ഷ ചേരികളായി വെവ്വേറെ പ്രകടനം നടത്തുന്നു. ഇടതുപക്ഷ തൊഴിലാളി പ്രവർത്തകാർ പ്രകടനം നടത്തി.സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാൽ എംഎൽഎ,സി ഐടി യു നേതാക്കളായ ടി കെ രാജൻ,മണി മോഹനൻ, ഗിരി കൃഷ്ണൻ തുടങ്ങിയവരും എ ഐ ടി യു സി നേതാക്കളായ ടി കൃഷ്ണൻ, ബിജു ഉണ്ണിത്താൻ തുടങ്ങിവരും നേതൃത്വം നൽകി.പുതിയ ബസ് സ്റ്റാൻഡിൽനിന്നു ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പൊതു യോഗവുമുണ്ടായിരുന്നു. അതേസമയം …

പണി മുടക്ക്: ചെറുവത്തൂരിൽ തൊഴിലാളികൾ പ്രകടനം നടത്തി

ചെറുവത്തുർ : പണിമുടക്കിൻ്റെ ഭാഗമായി ചെറുവത്തൂർ ടൗണിൽ പണിമുടക്ക് അനുകൂലികൾ പ്രകടനം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജനാർദനൻ, മുകേഷ് ബാലകൃഷ്ണൻ, കെ.വി ദാമോദരൻ, നാരായണൻ കൊക്കോട്ട്, പി.വി രാഘവൻ എന്നിവർ പ്രസംഗിച്ചു

എട്ടുവയസുകാരൻ ഓടിച്ച സൈക്കിൾ കാലിൽ തട്ടി; വിദ്യാർത്ഥിയുടെ മുഖത്തടിച്ച അമ്പു മാസ്റ്റർക്കെതിരെ കേസ്

കാസർകോട്: സൈക്കിൾ കാലിൽ തട്ടിയതിൽ പ്രകോപിതനായ അധ്യാപകൻ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. സംഭവത്തിൽ ബങ്കളത്തെ അമ്പു മാസ്റ്റർ ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പുതുക്കൈ, ദിവ്യംപാറയിലെ എട്ടുവയസുകാരനാണ് പരാതിക്കാരൻ . കഴിഞ്ഞ ദിവസം ബങ്കളം ബസ് സ്റ്റോപ്പിലാണ് സംഭവം. സൈക്കിൾ കാലിൽ തട്ടിയ വിരോധത്തിൽ വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നുവെന്നു പരാതിയിൽ കൂട്ടിച്ചേർത്തു.

അണങ്കൂരിലെ ഉപേന്ദ്ര ആചാര്യ അന്തരിച്ചു

കാസർകോട് അണങ്കൂരിലെ പരേതനായ പുരോഹിതൻ കൊഗു ആചാര്യ -ഗൗരമ്മ ദമ്പതികളുടെ മകൻ ഉപേന്ദ്ര ആചാര്യ (80) അന്തരിച്ചു. മൊഗ്രാൽപുത്തൂർ ബദ്രഡുക്ക ഉജിരെക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ പരേതയായ സാവിത്രി. മകൻ ദീപക് ആചാര്യ. വിദ്യാർഥികൾക്കും കുട്ടികൾക്കും കഥാപുസ്തകങ്ങൾ, ചിത്രകഥാ പുസ്തകങ്ങൾ, പൊതു വിജ്ഞാന പുസ്തകങ്ങൾ, പിഎസ്‌സി പുസ്തകങ്ങൾ എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും വില്പന നടത്തിയിരുന്നു. കാസർകോട്ടെയും കർണാടകയിലെയും അച്ചടി സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.

പുളിക്കൂർ ആരോഗ്യ കേന്ദ്രത്തിൽ കള്ളൻ കയറി; കൊണ്ടുപോയത് കോപ്പർടിയും സ്റ്റെ തസ്കോപ്പും!

കാസർകോട്: മധൂർ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽപ്പെട്ട നാഷണൽ നഗർ, പുളിക്കൂറിലെ ആരോഗ്യ കേന്ദ്രത്തിൽ മോഷണം. വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ കോപ്പർ ടി, സ്റ്റെ തസ്കോപ് , ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയുമായി സ്ഥലം വിട്ടു. ആരോഗ്യ കേന്ദ്രം ജീവനക്കാരൻ എസ്. എൽ .അജീഷ് ഖാൻ നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രൂവരി ഒൻപതിനു രാത്രി എട്ടു മണിക്കും 10 ന് രാവിലെ ഒൻപത് മണിക്കും ഇടയിലായിരുന്നു മോഷണം നടന്നതെന്നു …

കാസർകോട്ട് പണിമുടക്ക് പൂർണ്ണം; സംസ്ഥാനത്തും ജനജീവിതം സ്തംഭിച്ചു; ദേശീയതലത്തിൽ സാധാരണ നില

കാസർകോട്: പണിമുടക്ക് ജില്ലയിൽ രാവിലെ പൂർണ്ണമാണ്. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപൂർവമായി ഓടുന്നുണ്ട് .എന്നാൽ ലോറികളും ബസ്സുകളും ഓടുന്നില്ല. കാസർകോട്, കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, മേഖലകളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുന്നു. മെഡിക്കൽ സ്റ്റോറുകൾ അപൂർവമായി തുറന്നിട്ടുണ്ട്. ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ് . ‘ പണിമുടക്ക് ബന്ദിന്റെ പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാന സ്ഥിതിയാണ് ഇപ്പോഴെന്നു വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ബസുകളുടെ പ്രവർത്തനം നിലച്ചതും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതും അതിഥി തൊഴിലാളികളെ കൂടുതൽ വിഷമിപ്പിക്കുന്നു. വയനാട്ടിൽ …