സംസ്ഥാനത്തെ പണിമുടക്ക് ആവേശം അറിയാതെ ഹൊ സംഗഡി ടൗൺ പരിസരം

മഞ്ചേശ്വരം : സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിക്കുമ്പോൾ സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ടൗണിനോട് ചേർന്ന സ്ഥലങ്ങൾ പണിമുടക്ക് എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതപ്പെടുന്നു. പണിമുടക്കോ ?എന്ത് പണിമുടക്ക് ?എന്നാണ് അവർ പ്രതികരിക്കുന്നത്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും വേണ്ടത്ര കൂലി കിട്ടുന്നു. സർക്കാർ കൊടുക്കുന്ന കൂലിയുടെ പതിന്മടങ്ങു കീശയിൽ വീഴുന്നു. പിന്നെ പണിമുടക്കാതിരുന്നാൽ എന്ത്, പണിമുടക്കിയാൽ എന്ത് എന്നാണ് ഈ പ്രദേശത്തെ ജനങ്ങൾ ആരായുന്നത്. എന്നാൽ തങ്ങളുടെ സ്ഥിതി അതല്ലെന്നു വളച്ചു കെട്ടൊന്നുമില്ലാതെ അവർ വിശദീകരിക്കുന്നു. ഒരു ദിവസം പണിക്കുപോയില്ലെങ്കിൽ രണ്ടുദിവസം പട്ടിണി കിടക്കണം എന്നതാണ് അവസ്ഥ യെന്ന് അവർ പറയുന്നു .ചിലപ്പോൾ കേരളത്തിൻറെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് ഇത് അതിശയമായി തോന്നിയേക്കാം എന്ന തിരിച്ചറിവും അവർ പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ ഹൊസങ്കടി ആനക്കല്ല് ബസ്റ്റോപ്പിൽ സാധാരണ പോലെ വാഹനങ്ങളോടുന്നു. കടകമ്പോളങ്ങളും വഴിയോര കച്ചവടങ്ങളും നടക്കുന്നു. ജനങ്ങൾ പതിവുപോലെ ജോലികളിൽ വ്യാപൃതരുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page