പണിമുടക്ക് ഗവ. സെക്രട്ടേറിയറ്റിനേയും ബാധിച്ചു; ജോലിക്ക് എത്തിയത് 496 പേര്‍

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഗവ. സെക്രട്ടേറിയറ്റിനേയും ബാധിച്ചു. പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആലോചിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ‘ഡയസ്‌നോണും’ പ്രഖ്യാപിച്ചു.ജോലിക്ക് വരാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഈ അവസരത്തിലാണ് സെക്രട്ടേറിയറ്റില്‍ 10.6 % മാത്രം ഹാജര്‍ നില രേഖപ്പെടുത്തിയത്. ഇന്ന് ജോലിക്ക് എത്തിയത് 496 പേര്‍ മാത്രമാണ്. ഇന്നലെ 3283 പേര്‍ ഹാജരായിരുന്നു. 4600ലധികം ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ഉള്ളത്.പലയിടത്തും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. മിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു.റെയില്‍വേ സ്റ്റേഷനിലടക്കം എത്തിയവര്‍ ഗതാഗതത്തിനു കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page