വൈദ്യുതി ലൈനിൽ ഇരുമ്പ് കമ്പി തട്ടി യുവാവിനു വൈദ്യുതാഘാതം : ആശുപത്രിയിൽ

കാസർകോട്: ഫുട്ബോൾ മത്സരം കഴിഞ്ഞ് പന്തലും മറ്റും അഴിച്ചു മാറ്റുന്നതിനിടയിൽ ഇരുമ്പ് പോസ്റ്റ് ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്കു വൈദ്യുതാഘാതമേറ്റു. പൊവ്വലിലെ ഫയാസി (1 8) നാണു ഷോക്കേറ്റത്.ഇയാളെ ഗുരുതരനിലയിൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. ചെട്ടുകുഴിയിൽ കഴിഞ്ഞ ആഴ്ച്ച ഫുട്ബോൾ മത്സരം ഉണ്ടായിരുന്നതായി പറയുന്നു. മത്സരത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പന്തലും മറ്റും അഴിച്ചു മാറ്റുന്നതിനിടയിലാണ് ഇരുമ്പ് പോസ്റ്റ് വൈദ്യുതി ലൈനിൽ തട്ടിയതെന്നറിയുന്നു. കൂടുതൽ വിവരം അറിവായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page