17ന് ഭാഗിക സൂര്യഗ്രഹണം

മുംബൈ: ഈ മാസം 17ന് സൂര്യഗ്രഹണം ഭാഗികമായി അനുഭവപ്പെടും. അന്ന് ചന്ദ്രന്‍, സൂര്യനും ഭൂമിക്കുമിടയിലൂടെ കടന്നു പോവുമ്പോള്‍ സൂര്യനെ ചെറുതായേ ദര്‍ശിക്കാനാവൂ. സൂര്യനു പകരം ഒരു മോതിരം പോലെ സൂര്യ പ്രകാശം ദൃശ്യമാവും. ആകാശം ഇരുട്ടിലാവില്ലെങ്കിലും ഭാഗിക ഇരുട്ടു പ്രകടമാവും. തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ദക്ഷിണ അറ്റ്‌ലാന്റിക്, പസഫിക് സമുദ്രം എന്നിവിടങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക. സമീപ പ്രദേശങ്ങളില്‍ ഭാഗിക ഗ്രഹണം അനുഭവപ്പെടും. ഗ്രഹണ സമയത്തെ സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കുന്നതു കണ്ണിനു ദോഷകരമാണെന്നു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിച്ചിട്ടുണ്ട്. 2026 ആഗസ്റ്റില്‍ പൂര്‍ണ്ണ സൂര്യഗ്രഹണമുണ്ടാവുമെന്നു ഇന്ത്യാഗവണ്‍മെന്റ് മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page