സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണയും; 20 വര്‍ഷം മുമ്പ് നാട് വിട്ട വനിതാ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍, ഒളിവില്‍ കഴിഞ്ഞത് വ്യാജ പേരില്‍

തളിപ്പറമ്പ്: സ്ത്രീധന-ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 20 വര്‍ഷം മുമ്പ് നാടുവിട്ട വനിതാ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ആലക്കോട്, അരങ്ങം, വട്ടക്കയത്തെ വടക്കനിപുരയില്‍ ബിന്ദു (50)വിനെയാണ് ആലക്കോട് പൊലീസ് തമിഴ്‌നാട്, തൂത്തുക്കുടിയില്‍ വച്ച് പിടികൂടിയത്.
2005 ജൂലായ് മാസത്തില്‍ ബിന്ദുവിന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കിയിരുന്നു. പ്രസ്തുത കേസിലെ പ്രതിയാണ് ബിന്ദു. കേസില്‍ പ്രതിയായതോടെ ബിന്ദു തന്റെ രണ്ടു കുട്ടികളുമായി നാടു വിടുകയായിരുന്നു. 2008ല്‍ കോടതി ബിന്ദുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് ബിന്ദു കഴിഞ്ഞ ദിവസം പിടിയിലായത്. സ്വന്തം പേര് മാറ്റി കല എന്ന പേരിലാണ് ബിന്ദു തൂത്തുക്കുടിയില്‍ കഴിഞ്ഞിരുന്നത്. മക്കളുടെ പേരും മാറ്റിയിരുന്നു. ഒളിവില്‍ പോയ ശേഷം ബിന്ദു ഒരിക്കല്‍ പോലും നാട്ടില്‍ വന്നിരുന്നില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page