വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ച് പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു; ടിടിഇക്കെതിരെ പരാതി

ന്യൂഡല്‍ഹി: വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ചു പരാതിപ്പെട്ട യാത്രക്കാരനെ ട്രെയിനില്‍ നിന്ന് ബലമായി ഇറക്കിവിട്ടു. സംഭവത്തില്‍ ടിടിഇക്കെതിരെ റെയില്‍വെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം- നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിയെയാണ് ടിടിഇ മുകേഷ് കുമാര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റെയില്‍വേ അന്വേഷണം ആരംഭിച്ചത്. വഡോദരയില്‍ നിന്നാണ് മങ്കേഷ് ട്രെയിനിലെ സെക്കന്‍ഡ് എസി കോച്ചില്‍ കയറിയത്. രാജസ്ഥാനിലെ കോട്ടയില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ശുചിമുറിയെക്കുറിച്ചു ടിടിഇയോടു പരാതിപ്പെട്ടു. ടിടിഇ …

ഉപ്പള, നയാബസാറില്‍ യുവാവിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ ഐല സ്വദേശി ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, നയാബസാറില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം. ഐല സ്വദേശി ഹനീഫ എന്ന ബിജെപി ഹനീഫ (32) ആണ് അക്രമത്തിനു ഇരയായത്. ഇയാളെ ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവം നടന്നത്.ഹനീഫയെ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുമ്പു വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നുവെന്നു പറയുന്നു. അക്രമി സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇവര്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ലയനം ഇനി ചര്‍ച്ചയാകേണ്ടതില്ല; വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ലയനം ഇനി ചര്‍ച്ചയാകേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ എസ്.എന്‍.ഡി.പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. തന്റെ സമുദായത്തില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്, അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് ബോര്‍ഡ് കൂടി എസ്.എന്‍.ഡി.പി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വര്‍ണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരേയുള്ളൂ. അത് കഴിഞ്ഞാല്‍ ചര്‍ച്ച പോലും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി …

വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കാമുകന്‍മാരില്ലെങ്കില്‍ വിഷമിക്കേണ്ട; അടിച്ചുപൊളിച്ച് ആഘോഷിക്കാം ‘ഗാലന്റൈന്‍സ് ഡേ’

കൊച്ചി: ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ആണ്. കമിതാക്കളെല്ലാം ഈ ദിനം ആഘോഷമാക്കാന്‍ കാത്തിരിക്കുന്നു. പോക്കറ്റ് കാലിയാകുന്ന ദിവസം കൂടിയാണ് ഇത്. കാമുകിക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുകയും അവര്‍ക്കൊപ്പം ഔട്ടിംഗിന് പോകുന്നതുമൊക്കെ ഈ ദിവസം പലരും ആഘോഷമായി കാണുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പ്രായഭേദമില്ല, എല്ലാ പ്രായക്കാരും ഒരുപോലെ ആഘോഷിക്കുന്നു. ഇനി കാമുകന്‍മാരില്ലാത്തവര്‍ക്കും ഈ ദിനം ആഘോഷിക്കാം, പേരില്‍ ചെറിയ മാറ്റമെന്ന് മാത്രം- ‘ഗാലന്റൈന്‍സ് ഡേ’. പ്രണയത്തിനുപരിയായി പെണ്‍സുഹൃത്തുക്കള്‍ ആഘോഷിക്കാനായി മാറ്റിവച്ച ദിവസമാണിത്. എല്ലാവര്‍ഷവും ഫെബ്രുവരി …

വിഷംകഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ജീവനൊടുക്കിയത് പ്ലാസ്റ്റിക് കത്തിച്ച വിരോധത്തില്‍ അയല്‍വാസിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുന്‍ പിലിക്കോട് സ്വദേശി

കാസര്‍കോട്: എലിവിഷം കഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍, ഒളവറയിലെ പി സനല്‍(36) ആണ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് സനലിനെ ഒളവറയില്‍ സ്വന്തം ഓട്ടോയില്‍ എലി വിഷം കഴിച്ച് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതനായ മോഹനന്‍- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: രഹന. മക്കള്‍: അനയ്, അഭയ്. സഹോദരങ്ങള്‍: സജിത, സവിത.2020 ഏപ്രില്‍ 26ന് …

വേലി തന്നെ വിളവ് തിന്നല്‍; മദ്യ ലഹരിയില്‍ യാത്രക്കാരുമായി ഏറ്റുമുട്ടലിനൊരുങ്ങിയ കണ്ടക്ടര്‍ പിടിയില്‍

കുമ്പള: ഓടിക്കൊണ്ടിരുന്ന ബസില്‍ മദ്യ ലഹരിയില്‍ യാത്രക്കാരോടു ഏറ്റുമുട്ടലിനൊരുങ്ങി നിന്ന സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു.ശനിയാഴ്ച ഉച്ചക്കു മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കു പോവുകയായിരുന്ന മെഹബൂബ് ബസില്‍ കണ്ടക്ടര്‍ യാത്രക്കാരോടു ഏറ്റുമുട്ടാനുള്ള നീക്കത്തിലാണെന്ന ഒരു യാത്രക്കാരന്റെ പരാതികേട്ട് എസ് ഐ അബ്ദുല്‍സലാം മറ്റു പൊലീസുകാരുമായി കുമ്പള ജംഗ്ഷനിലെത്തി ബസ് കൈകാണിച്ചു നിറുത്തുകയായിരുന്നു. അതേസമയം കണ്ടക്ടര്‍ യാത്രക്കാരുമായി ഏറ്റുമുട്ടലിനു വട്ടം കൂടുന്നതു കണ്ട അയാളെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടര്‍ കൂത്തു പറമ്പു സ്വദേശി പി വി …

കാട്ടുപോത്തിനെ തെരുവ് നായ്ക്കള്‍ വിരട്ടിവിട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പത്തനംതിട്ട: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ തെരുവ് നായ്ക്കള്‍ വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. പത്തനംതിട്ട തണ്ണിത്തോട്ടിലാണ് സംഭവം. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങളില്‍ ഒരു കാട്ടുപോത്ത് നടന്നുവരുന്നതും രണ്ടുമൂന്ന് തെരുവുനായകള്‍ അതിനെ പിന്തുടരുന്നതും കാണാം. കാട്ടുപോത്ത് ഇവയെ കുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാതെ അവ കാട്ടുപോത്തിനെ വളയുന്ന ദൃശ്യങ്ങള്‍ സിസിടിവിയല്‍ ഉണ്ട്. ഒടുവില്‍ നായകള്‍ കാട്ടുപോത്തിനെ ഓടിച്ചുവിടുന്നതും കാണാം. തെരുവു നായകള്‍ മനുഷ്യരെ ആക്രമിക്കുമ്പോഴും അവയെ കൊണ്ട് ഇത്തരത്തില്‍ ചില ഉപകാരങ്ങള്‍ ഉണ്ടെന്നാണ് …

റഷ്യയില്‍ 4 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു; അക്രമത്തിന് പിന്നില്‍ 15 കാരനെന്ന് പൊലീസ്

മോസ്‌കോ: റഷ്യയിലെ ഉഫായിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. അക്രമത്തിന് പിന്നില്‍ 15 കാരനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലിലാണ് അക്രമം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. എംബസി ഉദ്യോഗസ്ഥര്‍ ഉഫായിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു. വിദ്യാര്‍ഥികള്‍ താമസിക്കുന്ന മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലിലേക്ക് നാസി …

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. തൃശ്ശൂരിലെ അയ്യന്തോളില്‍ 1954ല്‍ ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ ചിത്രകലാമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശേഖര്‍ അയ്യന്തോള്‍. കേരള …

മുന്‍ ആഴ്‌സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു; വധു നടിയും സോഷ്യല്‍ മീഡിയ താരവുമായ ടിയാന ട്രംപ്

ലണ്ടന്‍: മുന്‍ ആഴ്‌സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു. അമേരിക്കന്‍ അഡല്‍റ്റ് ഫിലിം നടിയും സോഷ്യല്‍ മീഡിയ താരവുമായ ടിയാന ട്രംപാണ് വധു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അറിയുന്നത്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചതും. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നിക്കോളാസ് പെപ്പെ പറഞ്ഞു. ടിയാനയുമായുള്ള ബന്ധം തനിക്ക് വലിയ ആത്മവിശ്വാസവും സമാധാനവും നല്‍കുന്നുവെന്ന് താരം വെളിപ്പെടുത്തി. സ്‌നേഹവും വ്യക്തിപരമായ സന്തോഷവുമാണ് ജനങ്ങളുടെ …

ക്വാറം തികയാതെ ഗ്രാമസഭ: പുത്തിഗെ മുഖാരിക്കണ്ടം വാര്‍ഡിലെ ഗ്രാമസഭ പൊളിഞ്ഞു; വീണ്ടും യോഗം തിങ്കളാഴ്ച, പഞ്ചായത്ത് മെമ്പര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

കുമ്പള: ക്വാറം തികഞ്ഞിട്ടു ഗ്രാമസഭ നടത്തിയാല്‍ മതിയെന്ന ഗ്രാമസഭാംഗത്തിന്റെ നിര്‍ദ്ദേശം കേട്ട വാര്‍ഡ് ജനപ്രതിനിധി പാര്‍ട്ടിക്കാരനായ പരാതിക്കാരനെ പുലഭ്യം പറഞ്ഞു മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി പരാതി.പുത്തിഗെ പഞ്ചായത്ത് മുഖാരിക്കണ്ടം വാര്‍ഡ് മെമ്പര്‍ മുഖാരിക്കണ്ടം കേശവനെതിരെ കോണ്‍ഗ്രസ് നേതാവും കര്‍ഷക സംഘടനാ നേതാവുമായ ഷുക്കൂര്‍ കണാജെയാണ് പരാതി നല്‍കിയത്. ആഭ്യന്തര മന്ത്രി പിണറായി വിജയന്‍, ഡിജിപി, ജില്ലാ കളക്ടര്‍, പൊലീസ് ചീഫ്, ബദിയഡുക്ക പൊലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.മുഖാരിക്കണ്ടം ഗ്രാമസഭ ഇന്നലെ 10 മണിക്കു മുഖാരിക്കണ്ടം അംഗന്‍വാടിയില്‍ വിളിച്ചിരുന്നുവെന്നു പറയുന്നു. …

സമസ്ത നൂറാം വാര്‍ഷികം സമാപന പൊതു സമ്മേളനം വൈകിട്ട്; കുണിയയിലേയ്ക്ക് പ്രവര്‍ത്തക പ്രവാഹം

കാസര്‍കോട്: സമസ്ത നൂറാംവാര്‍ഷിക മഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള പൊതു സമ്മേളനം ഇന്ന് (ഞായര്‍) വൈകിട്ട് നടക്കും. സമ്മേളന നഗരിയിലേയ്ക്ക് രാവിലെ തന്നെ പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങി. അഞ്ചു ലക്ഷത്തോളം പേര്‍ അണി നിരക്കുമെന്നാണ് സ്വാഗത സംഘത്തിന്റെ കണക്കു കൂട്ടല്‍.വൈകുന്നേരം നാലരമണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ റെക്ടര്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സലാമ ജുമുഅലി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് മുഖ്യപ്രഭാഷണവും …

ബ്യൂട്ടി പാര്‍ലറില്‍ നിന്നു മടങ്ങിയ 15 കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണമാല തട്ടിപ്പറിച്ചതായി പരാതി; ബേക്കല്‍ പൊലീസ് അന്വേഷണത്തില്‍

കാസര്‍കോട്: ബ്യൂട്ടി പാര്‍ലറില്‍ പോയി മടങ്ങുകയായിരുന്ന 15 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മാല തട്ടിയെടുക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം അയല്‍വാസിയായ മുഹമ്മദ് റസ എന്ന ആള്‍ക്കെതിരെയാണ് കേസ്. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബ്യൂട്ടി പാര്‍ലറില്‍ നിന്നു മടങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെത്തിച്ച് പീഡിപ്പിച്ച ശേഷം മാല തട്ടിപ്പറിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി …

പെരിയ, നാലക്രയില്‍ വന്‍ കവര്‍ച്ച; ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു

കാസര്‍കോട്: ബേക്കല്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, നാലക്രയില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. നാലക്രയിലെ ഇ വി ഗോപാലകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം 5.45 മണിക്കും രാത്രി 8.30 മണിക്കും ഇടയിലാണ് കവര്‍ച്ചയെന്നു സംശയിക്കുന്നു. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ മുന്‍വശത്തെ വാതിലിലെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറികളിലെ മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന …

ഭാര്യ കടന്നല്‍ക്കുത്തേറ്റു മരണവെപ്രാളപ്പെടുന്നതു കണ്ടു ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റു അസഹനീയ വേദന കൊണ്ടു ഭാര്യ വെപ്രാളപ്പെടുന്നതു കണ്ടു ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു.കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. ഭാര്യയുടെ മരണവെപ്രാളം കണ്ട് ഒന്നും ചെയ്യാനാവാതെ നിസ്സഹായനായ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നു പറയുന്നു. വീടിനടുത്തു കൂടുകെട്ടിയ കടന്നല്‍ ഇളകിയാണ് ഭാര്യ രാജാമണിയെ കൂട്ടമായി കുത്തിയതെന്നു പറയുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രലേശിപ്പിച്ചു. ഭര്‍ത്താവ് മരിച്ച വിവരം ഇവരെ അറിയിച്ചിട്ടില്ല. രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഷിബു, ഷീബ. രണ്ടു …

റീൽ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയിലാ ണെന്ന് സംശയം; യുവതി തൂങ്ങിമരിച്ച നിലയിൽ

ലക്നൗ : റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയിലാ ണെന്ന് കരുതുന്നു, മൊബൈൽഫോൺ വീഡിയോ എടുക്കാൻ പറ്റിയ രീതിയിൽ സെറ്റ് ചെയ്ത് വെച്ച ശേഷം സ്റ്റൂളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിടാൻ ശ്രമിക്കുന്നതിനിടയിൽ സ്റ്റൂൾ മറിഞ്ഞു കുരുക്കു മുറുകി യുവതി മരിച്ചു.യു. പി. ബന്ദയിലെ മോഹിനി എന്ന 27 കാരിയാണ് മരിച്ചത് . റീൽ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു മരണമെന്ന് ബന്ധുക്കളും പോലീസും സംശയിക്കുന്നു. സോഷ്യൽ മീഡിയയിൽ ലൈക്കിനും ഷെയറിനും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ആയിരുന്നു ദാരുണ സംഭവമെന്ന് കരുതുന്നു. മോഹിനിയുടെ …

ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ: വർഷം 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടക്കുമെന്ന് പ്രതീക്ഷ: കർഷകർ ആശങ്കയിൽ ;12ന് ദേശീയ കർഷക പ്രതിഷേധം

ന്യൂഡൽഹി : ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാറിൽ അമേരിക്ക ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന 50% വ്യാപാര ചുങ്കം 18% ആയി കുറച്ചു. കരാർ പ്രസ്താവന അനുസരിച്ച് വർഷംതോറും അമ്പതിനായിരം കോടി ഡോളറിന്റെ പരസ്പര വ്യാപാരം നടക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.സംയുക്ത കരാറിൽ ഇരു രാജ്യങ്ങളും 13ന് ഒപ്പുവയ്ക്കും.ഇരു രാജ്യങ്ങളിലേക്കും ഉള്ള കാർഷികോല്പന്ന ഇറക്കുമതിയെ ചുങ്കത്തൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന തേയില,കാപ്പി, സുഗന്ധദ്രവ്യങ്ങൾ, വെളിച്ചെണ്ണ, വെജിറ്റബിൾ വാക്സ്, കശുവണ്ടി, പേരയ്ക്ക, മാമ്പഴം, …

ദർശനപുണ്യം ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിർവന്നു

പെരുങ്കളിയാട്ടത്തിന് ധന്യ പരിസമാപ്തി ക്ലായിക്കോട്: നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.ഉച്ചയ്ക്ക് 2 45 ഓടെയാണ് തിരുമുടി നിവരൽ ചടങ്ങ് നടന്നത്. ഉപദേവതമാർ അരങ്ങൊഴിഞ്ഞതോടെ മുച്ചിലോട്ട് ഭഗവതിയുടെ വരവിന് കാഹളമോതി തീപാറ്റിത്തെയ്യം മൂന്ന് തവണ ക്ഷേത്രമുറ്റത്തെ മേലേരിക്ക് വലം വന്നു. തുടർന്ന് പ്രതിപുരുഷന്മാരും വാല്യക്കാരും ക്ഷേത്രമുറ്റത്തെ മേലേരി കൈയ്യേറ്റു. പിന്നാലെയാണ് വീക്ക് ചെണ്ടയുടെ താളത്തിൽ പതിഞ്ഞ ചുവട് വെപ്പോടെ തെയ്യം കൈലാസക്കല്ലിന് സമീപമെത്തിയത്.തുടർന്ന് തോറ്റം പാട്ടിന്റെയും ചെണ്ടയുടെയും അകമ്പടിയിൽ തിരുമുടി …