ഭാര്യ കടന്നല്‍ക്കുത്തേറ്റു മരണവെപ്രാളപ്പെടുന്നതു കണ്ടു ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റു അസഹനീയ വേദന കൊണ്ടു ഭാര്യ വെപ്രാളപ്പെടുന്നതു കണ്ടു ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു.
കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. ഭാര്യയുടെ മരണവെപ്രാളം കണ്ട് ഒന്നും ചെയ്യാനാവാതെ നിസ്സഹായനായ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നു പറയുന്നു. വീടിനടുത്തു കൂടുകെട്ടിയ കടന്നല്‍ ഇളകിയാണ് ഭാര്യ രാജാമണിയെ കൂട്ടമായി കുത്തിയതെന്നു പറയുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രലേശിപ്പിച്ചു. ഭര്‍ത്താവ് മരിച്ച വിവരം ഇവരെ അറിയിച്ചിട്ടില്ല. രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഷിബു, ഷീബ. രണ്ടു പേരും ഗള്‍ഫിലാണ്. ഉച്ചക്ക് ശേഷമായിരിക്കും ഇവര്‍ നാട്ടിലെത്തുകയെന്നാണ് സൂചന. അതിനു ശേഷം സംസ്‌കാരം നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page