പെരിയ, നാലക്രയില്‍ വന്‍ കവര്‍ച്ച; ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു

കാസര്‍കോട്: ബേക്കല്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, നാലക്രയില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. നാലക്രയിലെ ഇ വി ഗോപാലകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം 5.45 മണിക്കും രാത്രി 8.30 മണിക്കും ഇടയിലാണ് കവര്‍ച്ചയെന്നു സംശയിക്കുന്നു. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ മുന്‍വശത്തെ വാതിലിലെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറികളിലെ മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കൈക്കലാക്കിയത്. കൈചെയിന്‍, വള, നെക്ലേസ്, മോതിരങ്ങള്‍ എന്നിവയാണ് മോഷണം പോയതെന്നു ഗോപാലകൃഷ്ണന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page