മുന്‍ ആഴ്‌സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു; വധു നടിയും സോഷ്യല്‍ മീഡിയ താരവുമായ ടിയാന ട്രംപ്

ലണ്ടന്‍: മുന്‍ ആഴ്‌സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു. അമേരിക്കന്‍ അഡല്‍റ്റ് ഫിലിം നടിയും സോഷ്യല്‍ മീഡിയ താരവുമായ ടിയാന ട്രംപാണ് വധു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അറിയുന്നത്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചതും.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നിക്കോളാസ് പെപ്പെ പറഞ്ഞു. ടിയാനയുമായുള്ള ബന്ധം തനിക്ക് വലിയ ആത്മവിശ്വാസവും സമാധാനവും നല്‍കുന്നുവെന്ന് താരം വെളിപ്പെടുത്തി. സ്‌നേഹവും വ്യക്തിപരമായ സന്തോഷവുമാണ് ജനങ്ങളുടെ അഭിപ്രായത്തേക്കാള്‍ പ്രധാനം. ടിയാനയോടൊപ്പം താന്‍ സുരക്ഷിതനും സന്തുഷ്ടനുമാണെന്നും പെപ്പെ പറഞ്ഞു.

2024 ല്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പെപ്പെയും ടിയാനയും പ്രണയത്തിലായത്. വയ്യാറയലിന്റെ വിഐപി ബോക്‌സില്‍ പെപ്പെയെ പ്രോത്സാഹിപ്പിക്കാന്‍ ടിയാന എത്തിയത് വാര്‍ത്തയായിരുന്നു. ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതം ഇതുവരെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. പെപ്പെയുടെ മുന്‍ വിവാഹത്തിലെ കുട്ടികളോടൊപ്പം ടിയാന സമയം ചിലവഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇവരുടെ പ്രണയം ആരാധകര്‍ തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page