വിമാനം വഴി 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ ആറ് മലയാളികള്‍ കസ്റ്റംസ് പിടിയില്‍

ചെന്നൈ: തായ്‌ലന്റില്‍ നിന്ന് വിമാനം വഴി 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയ കേസില്‍ ഐടി ജീവനക്കാരായ ആറ് മലയാളികളെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. തായ്ലന്‍ഡില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളില്‍ രണ്ടുസംഘമായാണ് ഇവരെത്തിയത്.

23 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന് 23 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി. ആദ്യമെത്തിയ നാലംഗ സംഘം വിമാനത്താവളത്തില്‍ കസ്റ്റംസിനെ കണ്ട് പരുങ്ങി കളിക്കുന്നതില്‍ സംശയം തോന്നിയ കസ്റ്റംസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് അവര്‍ നല്‍കിയത്. ഇതോടെ ഇവരുടെ ലഗ്ഗേജ് കസ്റ്റംസ് പരിശോധിച്ചു. ലഗ്ഗേജിനുള്ളില്‍ 15 കിലോ ഉയര്‍ന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. പ്രതികളെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് പിടികൂടിയ കഞ്ചാവിന് 15 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.

കഴിഞ്ഞദിവസം തായ്ലന്‍ഡില്‍ നിന്നെത്തിയ രണ്ട് മലയാളി യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോള്‍ എട്ടു കിലോകൂടി ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവരെയും അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page