കാസര്‍കോട്: യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, അശോക് നഗര്‍, അപ്പയ്യ നിവാസിലെ പരേതനായ വാമനയുടെ മകന്‍ കെ നന്ദിത് (45)ആണ് ജീവനൊടുക്കിയത്. ഇന്നലെ (വെള്ളി) വൈകുന്നേരം അഞ്ചുമണിക്കും രാത്രി 11 മണിക്കും ഇടയിലുള്ള സമയത്താണ് തൂങ്ങിയതെന്നു സംശയിക്കുന്നു.
സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മഹാലക്ഷ്മിയാണ് നന്ദിതിന്റെ മാതാവ്.







