കുമ്പളയില്‍ വീണ്ടും ലഹരിവേട്ട; ബൈക്കില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബദിയഡുക്ക, നീര്‍ച്ചാല്‍, മെനസിനിപ്പാറയിലെ മുഹമ്മദ് റഫീഖി (23)നെയാണ് കുമ്പള, എസ്‌ഐമാരായ പിവി മനു, കെപി ഗണേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 60.95 ഗ്രാം കഞ്ചാവും ബൈക്കും പിടികൂടി.
ഇന്നലെ (വെള്ളി) വൈകിട്ട് മൂന്നു മണിയോടെ കുമ്പള, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ വച്ച് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page