ഉപ്പള, പത്വാടിയില്‍ മൂന്നരക്കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസ്: കാസര്‍കോട്,തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 3.407 കിലോ മാരക മയക്കുമരുന്നായ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒന്‍പതാം പ്രതി അറസ്റ്റില്‍. കാസര്‍കോട്, തളങ്കര, ബാങ്കോട്ടെ ഷബീബബാഗ് ഹൗസിലെ മുഹമ്മദ് ലിസാന്‍ അലി (32)യെ ആണ് എഎസ്പി അശോക് അച്യുതിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷും സംഘവും അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക, മടിക്കേരി, കുശാല്‍ നഗറിലെ ഒളിവു കേന്ദ്രത്തില്‍ വച്ചാണ് പ്രതി അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
2024 സെപ്തംബര്‍ 20ന് വൈകുന്നേരം 3.45 മണിക്കാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന പിജെ ടോള്‍സന്റെ നേതൃത്വത്തില്‍ ഉപ്പള, പത്വാടിയിലെ അസ്‌കര്‍ അലി(28)യുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാതവാഹനങ്ങളും ആള്‍ക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദീവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പൊലീസ് സംഘം അസ്‌കര്‍ അലിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. മയക്കുമരുന്ന് ഇടപാടിനു വേണ്ടി പണം ഇറക്കിയത് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് ലിസാന്‍ അലിയാണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page