യു.ഡി.എഫ് വരും; ജീവനക്കാരുടെ ആശങ്ക അകറ്റും: സണ്ണി ജോസഫ്

കാസര്‍കോട്:എന്‍.ജി.ഒ. അസോസിയേഷന്‍ നവജീവനയാത്ര കാസര്‍കോട്ടു നിന്നു പ്രയാണമാരംഭിച്ചു.
യാത്ര കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രതീക്ഷയോടെ ജീവനക്കാരും സാധാരണക്കാരും കാത്തിരുന്ന ബഡ്ജറ്റ് നിരാശാജനകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരമാവണമെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. അഞ്ചു വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണെന്ന് അദ്ദേഹം സഹതപിച്ചു. ആവശ്യമായ തുക നീക്കി വെക്കാതെ നടത്തിയിട്ടുള്ള ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ അടുത്ത സര്‍ക്കാരിന്റെ ചുമലില്‍ ബാധ്യതകള്‍ കെട്ടിവയ്ക്കാനുള്ള ഗൂഢ ലക്ഷ്യമാണെന്നു അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍ എ നെല്ലിക്കുന്ന് എം.എല്‍. എ., ഹക്കിം കുന്നില്‍, കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ,
അനില്‍ ബോസ്, യു ഡി എഫ് കണ്‍വീനര്‍, എ ഗോവിന്ദന്‍ നായര്‍, ഡി സി സി ഭാരവാഹികളായ ബി പ്രദീപ് കുമാര്‍, എം സി പ്രഭാകരന്‍, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, കെ വി ഭക്തവത്സലന്‍, രാജീവന്‍ നമ്പ്യാര്‍, ജാഥാ ക്യാപ്റ്റന്‍ എ.എം. ജാഫര്‍ ഖാന്‍, വൈസ് ക്യാപ്റ്റന്‍ എ പി സുനില്‍, മാനേജര്‍ വി പി ബോബിന്‍, ജാഥ സ്ഥിരാംഗങ്ങളായ ബി. പ്രദീപ്കുമാര്‍, ജി എസ് ഉമാശങ്കര്‍, ജില്ലാ പ്രസിഡന്റ് എ ടി ശശി ,സെക്രട്ടറി വി.ടി.പി.രാജേഷ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page