ഇരിയണ്ണി സ്കൂളിലെ മുൻ പാചകത്തൊഴിലാളി ടി മാധവിയമ്മ അന്തരിച്ചു

കാസർകോട്:ഇരിയണ്ണി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ മുൻ പാചകത്തൊഴിലാളി ബേപ്പിലെ പരേതനായ കണ്ണൻറെ ഭാര്യ ടി മാധവി അമ്മ എന്ന ചപ്പിലേട്ടി (90) അന്തരിച്ചു . മുൻ ഗ്രാമ പഞ്ചായത്ത് അംഗവും സി പിഎം നേതാവുമായിരുന്ന പരേതനായ ടി വിജയൻറെ സഹോദരിയാണ്.മറ്റു സഹോദരങ്ങൾ:ടി നാരായണി, പരേതരായ ടി അപ്പ,ടി രാമൻ, ടി കാരിച്ചി,ടി വെള്ളച്ചി.മക്കൾ:രാധ , ഭാസ്കരൻ.മരുമക്കൾ..പേരടുക്കയിലെ ലീല, പരേതനായ പത്തനംതിട്ടയിലെ ശശി.

യുവാവിന്റെ മലദ്വാരത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്തെ മിസൈല്‍; ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ബോംബ് സ്‌ക്വാഡിനെ വിളിച്ച് ഡോക്ടര്‍മാര്‍

പാരിസ്: യുവാവിന്റെ മലദ്വാരത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്തെ മിസൈല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. 24കാരനായ ഫ്രഞ്ച് യുവാവിന്റെ മലദ്വാരത്തിലാണ് എട്ട് ഇഞ്ച് നീളമുള്ള ഒന്നാം ലോകമഹായുദ്ധകാലത്തെ മിസൈല്‍ കണ്ടെത്തിയത്. അസഹനീയമായ വേദനയുമായി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാവ് ടുലൂസിലെ റംഗുവില്‍ ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ഇയാളുടെ മലദ്വാരത്തില്‍ 1918ലെ ഒന്നാം ലോകമഹായുദ്ധ കാലത്ത് ജര്‍മന്‍ സൈന്യം ഉപയോഗിച്ചിരുന്ന എട്ടിഞ്ച് നീളമുള്ള പീരങ്കി ഉണ്ട കുടുങ്ങി കിടക്കുന്നത് കണ്ടെത്തി. ഇതോടെ ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പീരങ്കി ഉണ്ട സ്‌ഫോടനശേഷിയുള്ളതാണെന്ന് …

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡിഎന്‍എ പരിശോധനയില്‍ പിതാവ്കുടുങ്ങി

മുംബൈ: ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കേള്‍വി -സംസാര ശേഷികളില്ലാത്ത 20 കാരിയാണ് പീഡനത്തിനിരയായി ഗര്‍ഭിണിയായത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പിതാവ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും പിന്നാലെ പൊലീസ് അറസ്റ്റുചെയ്യുന്നതും. കേസുമായി ബന്ധപ്പെട്ട് 17 കാരനേയും മറ്റൊരു പുരുഷനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഇവരല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ പൊലീസ് പെണ്‍കുട്ടിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകള്‍ ഡിഎന്‍എ പരിശോധനക്കായി അയച്ചിരുന്നു. …

സന്തോഷ് ട്രോഫി ഫുട്‌ബോള്‍; പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍

അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4- 0ന് തോല്‍പ്പിച്ച് കേരളം ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.മുഹമ്മദ് റിയാസ് രണ്ടും അജ്സല്‍, വിഘ്നേഷ്എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടുകയായിരുന്നു. സര്‍വീസസ് ആണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. റെയില്‍വേസിനെ 2- …

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍; കുടുക്കിയത് കൂട്ടുകച്ചവടക്കാരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പത്തനംതിട്ട: ഡോക്ടറെ കഞ്ചാവുമായി പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ടയിലെ ദേവി കൃഷ്ണനാണ് അറസ്റ്റിലായത്. സ്വകാര്യാശുപത്രി ഡോക്ടറാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ കുടുങ്ങിയത്. ഡോക്ടറും സുഹൃത്തുക്കളും സ്ഥിരമായി കഞ്ചാവുപയോഗിക്കുന്നവരാണെന്ന് പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നു. കഞ്ചാവു വാങ്ങാന്‍ പണം നല്‍കുന്നതു ഡോക്ടറാണെന്നും കൂട്ടുകച്ചവടക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു.

യു.ഡി.എഫ് വരും; ജീവനക്കാരുടെ ആശങ്ക അകറ്റും: സണ്ണി ജോസഫ്

കാസര്‍കോട്:എന്‍.ജി.ഒ. അസോസിയേഷന്‍ നവജീവനയാത്ര കാസര്‍കോട്ടു നിന്നു പ്രയാണമാരംഭിച്ചു.യാത്ര കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രതീക്ഷയോടെ ജീവനക്കാരും സാധാരണക്കാരും കാത്തിരുന്ന ബഡ്ജറ്റ് നിരാശാജനകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരമാവണമെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. അഞ്ചു വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണെന്ന് അദ്ദേഹം സഹതപിച്ചു. ആവശ്യമായ തുക നീക്കി വെക്കാതെ നടത്തിയിട്ടുള്ള ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ അടുത്ത സര്‍ക്കാരിന്റെ ചുമലില്‍ ബാധ്യതകള്‍ കെട്ടിവയ്ക്കാനുള്ള ഗൂഢ …

നിയമസഭാംഗം എന്നത് എംഎല്‍എ അല്ലേ? നിയമസഭ വളപ്പില്‍ വച്ച് വാച്ച് ആന്റ് വാര്‍ഡില്‍ നിന്നും നേരിട്ട രസകരമായ അനുഭവം പങ്കുവച്ച് മാത്യു ടി തോമസ് എംഎല്‍എ

തിരുവനന്തപുരം: നിയമസഭ വളപ്പില്‍ വച്ച് വാച്ച് ആന്റ് വാര്‍ഡില്‍ നിന്നും നേരിട്ട രസകരമായ അനുഭവം പങ്കുവച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ മാത്യു ടി തോമസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാത്യു ടി തോമസ് താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞത്. നിയമസഭയില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തപ്പോഴാണ് സംഭവം. വാഹനം നിയമസഭാ കവാടത്തില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന വാച്ച് ആന്റ് വാര്‍ഡ് അംഗം വന്ന് വിനയത്തോടെ ഇവിടെ എംഎല്‍എമാരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ എന്ന് പറഞ്ഞു. …

രക്തസാക്ഷി ഫണ്ട് തിരിമറി; വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനും സുഹൃത്തുക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ചംഗവുമായ വി.വി വിനോദും സുഹൃത്തുക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിനോദിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രക്തസാക്ഷി ഫണ്ട് സിപിഎം അടിച്ചുമാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന് വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തിരിമറിയില്‍ പാര്‍ട്ടി നടപടിയെടുത്തയാളെ സിഐടിയു ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വിനോദ് സിപിഎം വിട്ടത്. കോണ്‍ഗ്രസാണ് കേരളത്തിലെ യഥാര്‍ഥ ലെഫ്റ്റിസ്റ്റ് എന്നും ഇപ്പോഴെങ്കിലും …

വെള്ളരിക്കുണ്ടില്‍ വന്‍ തീപ്പിടിത്തം; ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട്: വെള്ളരിക്കുണ്ടില്‍ വന്‍ തീപിടിത്തം. വിവരമറിഞ്ഞ് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങി. വിമല എസ്റ്റേറ്റിനു സമീപത്ത് ഷാന്റോ എന്നയാളുടെ സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ തെങ്ങിന്‍ തോപ്പിലേക്കും തീ പടര്‍ന്നിരുന്നു. നേരത്തെ റബ്ബര്‍ തോട്ടമായിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയ സ്ഥലത്ത് പുതുതായി തൈകള്‍ നടാനുള്ള ഒരുക്കത്തിലായിരുന്നു തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പൊലീസില്‍ പരാതി നല്‍കിയ വിരോധം: മഞ്ചേശ്വരത്ത് പിതാവിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു; മകനെതിരെ കേസ്

കാസര്‍കോട്: പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ മകന്‍ പിതാവിനെ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. കുഞ്ചത്തൂര്‍, അര്‍വാര്‍ റോഡിലെ മുബാറക് മന്‍സിലില്‍ മുബാറക്ക് സുലൈമാന്‍ (46) നൽകിയ പരാതിയില്‍ മകന്‍ ഇബ്രാഹിം അഫ്‌സലിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.തിങ്കളാഴ്ച വൈകുന്നേരം 6.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. ഇതിനിടയില്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവെന്നും അക്രമത്തിനു കാരണമായത് മകന്‍ ഉപദ്രവിക്കുന്നതു സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടതാണെന്നു പറയുന്നു.

ചിന്മയ അമൃത മഹോത്സവം 7നു

കാസര്‍കോട്: ചിന്മയമിഷന്‍ 75-ാം വാര്‍ഷികം അമൃത മഹോത്സവമായി ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.7ന് വിദ്യാനഗര്‍ ക്യാമ്പസില്‍ സാമൂഹിക ഹനുമാന്‍ ചാലിസാഹവനം,ഭഗവദ് ഗീത സമൂഹ പാരായണം, ചിന്മയ മിഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒമ്പതാമത് വീടിന്റെ താക്കോല്‍ദാനം, ചിന്മയ അമൃത യാത്ര സ്വീകരണം എന്നിവയാണ് പ്രധാന പരിപാടികള്‍.ചിന്മയമിഷന്റെ 75-ാം വാര്‍ഷികം ലോകമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, ബദിയട്ക്ക, പൊയിനാച്ചി, കാഞ്ഞങ്ങാട്, നീലേശ്വരം കേന്ദ്രങ്ങള്‍ സംയുക്തമായി ശനിയാഴ്ച വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ഹനുമാന്‍ ചാലീസാഹവനം …

പ്രതിശ്രുത വധു ബസിടിച്ച് മരിച്ചു

മംഗ്‌ളൂരു: സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ബല്ലാല്‍ബാഗ് സ്വദേശി ദീപ്തി(26)യാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം നന്ദൂര്‍ ജംഗ്ഷനിലായിരുന്നു അപകടം.ദീപ്തിയും പ്രതിശ്രുത വരനും സ്‌കൂട്ടറില്‍ ബന്ധുവിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. നന്ദൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നുമെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ ദീപ്തിയുടെ മേല്‍ അതേ ബസ് കയറിയിറങ്ങുകയായിരുന്നു.

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ ഷിംജിത വെറുതെ ഒന്നും പറയില്ലല്ലോ എന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ …

ടിക്കറ്റ് ഇല്ലാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചു; 70 കാരിക്കെതിരെ കേസ്

തൃശൂര്‍: യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പ്രതിയെ തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. ഇരിങ്ങാലക്കുട സ്വദേശിനിയായ 70 കാരി ചന്ദ്രമതിയെയാണ് കോടതി വെറുതെവിട്ടത്. 2012 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പുലര്‍ച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ് ചന്ദ്രമതി. പുലര്‍ച്ചെയുള്ള ട്രെയിനുകള്‍ക്ക് ടിക്കറ്റുകള്‍ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറില്‍ …

കെ.എസ്.ആര്‍.ടി.സി യാത്രകളില്‍ ഇനി പോഷക സമ്പുഷ്ട ഭക്ഷണം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇനി ഭക്ഷണവും ലഭ്യമാക്കുന്നു. കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം ക്ലാസ് സര്‍വീസുകളിലും ബഡ്ജറ്റ് ടൂറിസം സര്‍വീസുകളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്നും ഉള്ള സര്‍വ്വീസുകളിലുമാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള വാട്‌സാപ്പ് നമ്പറും ക്യു ആര്‍ കോഡും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കും. ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡിനു അടുത്തു ഭക്ഷണ വിതരണക്കാരുടെ കടയുണ്ടെങ്കില്‍ അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബസില്‍ എത്തിക്കാം. ഇതിനുപുറമെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് …

കാസർകോട് ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഇ ഡിവിഷൻ മത്സരങ്ങൾ ആരംഭിച്ചു

കാസർകോട്: ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് ഇ ഡിവിഷൻ മത്സരം മാന്യയിൽ അസോ. വൈസ് പ്രസിഡന്റ് വിനോദ് കുമാർ ഉൽഘാടനം ചെയ്തു. സെക്രട്ടറി ടി എം ഇക്ബാൽ, തളങ്കര നൗഫൽ, മഹ്മൂദ് കുഞ്ഞികാനം, കൺവീനർ ഷാഹിദ് സി എൽ, ലത്തീഫ് പെർവാഡ്, ഹമീദ് പടുവടുക്ക സംബന്ധിച്ചു. ഉൽഘാടന മത്സരത്തിൽ സഫാൻസ് തളങ്കരയെ 6 വിക്കറ്റിന് വോയിസ് പടുവടുക്ക തോൽപ്പിച്ചു.. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫാൻസ് തളങ്കര 15.5 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി. …

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ ഏകീകൃത വ്യാപാര സഖ്യം രൂപീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തെ ഇ ന്ത്യ പിന്തുണ ച്ചു. വാഷിംഗ്ടണിൽ ഫെബ്രുവരി 4 നടന്ന നിർണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ആഗോള വിതരണ ശൃംഖല ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നത് വലിയ അപകടമാണെന്നും ഇത് ഒഴിവാക്കാൻ രാജ്യങ്ങൾ തമ്മിൽ ഏകോപിതമായ സഹകരണം …

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കുറ്റപ്പത്രം നല്‍കിയില്ല; പോറ്റിക്കും ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു രണ്ടാമത്തെ കേസിലും ജാമ്യം. ശ്രീകോവിലിനു മുന്നിലെ കട്ടിളപാളിയിലെ സ്വര്‍ണ്ണക്കൊള്ളക്കേസിലാണ് പോറ്റിക്ക് വ്യാഴാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചത്.ദ്വാരപാലക സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ ജനുവരി 21ന് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.മറ്റു പ്രതികളായ മുരാരി ബാബു, എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബോര്‍ഡ് പ്രസിഡണ്ടും കമ്മീഷമറുമായിരുന്ന എന്‍ വാസുവിനും ഉടന്‍ ജാമ്യം …