കെ.എസ്.ആര്‍.ടി.സി യാത്രകളില്‍ ഇനി പോഷക സമ്പുഷ്ട ഭക്ഷണം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇനി ഭക്ഷണവും ലഭ്യമാക്കുന്നു. കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം ക്ലാസ് സര്‍വീസുകളിലും ബഡ്ജറ്റ് ടൂറിസം സര്‍വീസുകളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിന്നും ഉള്ള സര്‍വ്വീസുകളിലുമാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള വാട്‌സാപ്പ് നമ്പറും ക്യു ആര്‍ കോഡും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കും.

ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ബസ് സ്റ്റാന്‍ഡിനു അടുത്തു ഭക്ഷണ വിതരണക്കാരുടെ കടയുണ്ടെങ്കില്‍ അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബസില്‍ എത്തിക്കാം. ഇതിനുപുറമെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനും റിഫ്രഷ്‌മെന്റിനും ഉള്ള
സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page