റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍; കുടുക്കിയത് കൂട്ടുകച്ചവടക്കാരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പത്തനംതിട്ട: ഡോക്ടറെ കഞ്ചാവുമായി പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ടയിലെ ദേവി കൃഷ്ണനാണ് അറസ്റ്റിലായത്. സ്വകാര്യാശുപത്രി ഡോക്ടറാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ കുടുങ്ങിയത്. ഡോക്ടറും സുഹൃത്തുക്കളും സ്ഥിരമായി കഞ്ചാവുപയോഗിക്കുന്നവരാണെന്ന് പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നു. കഞ്ചാവു വാങ്ങാന്‍ പണം നല്‍കുന്നതു ഡോക്ടറാണെന്നും കൂട്ടുകച്ചവടക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page