വി കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായം; ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പരസ്യപ്പെടുത്തും: എം.വി ഗോവിന്ദന്‍

കാസര്‍കോട്: പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല. ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പാര്‍ട്ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. ഫണ്ടിന്റെ കണക്ക് പരസ്യപ്പെടുത്തും-അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം കുമ്പളയില്‍ നിന്നും ആരംഭിച്ച ഇടതുമുന്നണിയുടെ വികസന മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ മൂന്നാം ഇടതു മുന്നണി സര്‍ക്കാരിനുള്ള വഴി തെളിയും. വര്‍ഗീയത ആരു പറഞ്ഞാലും അത് സിപിഎം അംഗീകരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുമായി ഒരു തരത്തിലും ബന്ധം ഉണ്ടാകില്ല-എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുമായി എംവി ഗോവിന്ദന്‍ മുഖാമുഖം നടത്തി.
ഉദുമ നിയമസഭാ മണ്ഡലത്തിലെ പെരിയാട്ടടുക്കത്താണ് വികസന മുന്നേറ്റ യാത്രയുടെ ആദ്യത്തെ സ്വീകരണം. ഉച്ച കഴിഞ്ഞ് കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂര്‍ മണ്ഡലത്തിലും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യാത്ര കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page