കാഞ്ഞങ്ങാട്, കുശാല്‍ നഗറില്‍ മുസ്ലീംലീഗ് സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡ് കത്തിച്ച് സംഘര്‍ഷത്തിനു ശ്രമം; പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ലീഗ് പ്രവര്‍ത്തകരാണ് തീവച്ചതെന്നു സി പി എം വാര്‍ഡ് കൗണ്‍സിലര്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ,കുശാല്‍ നഗറില്‍ ബസ് വെയ്റ്റിംഗ് ഷെഡിനു തീവച്ച് ലഹളയ്ക്ക് ശ്രമിച്ചുവെന്ന പരാതി കളില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സി പി എം വാര്‍ഡ് കൗണ്‍സിലറായ കുശാല്‍ നഗറിലെ സന്തോഷിന്റെ പരാതിയില്‍ ആവിയില്‍ സ്വദേശി ഷംസുദ്ദീനും കണ്ടാല്‍ അറിയാവുന്ന 20 മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ബസ് വെയ്റ്റിംഗ് സ്ഥാപിച്ച ശേഷം അവര്‍ തന്നെ തീയിട്ട് സ്ഥലത്ത് ലഹളയ്ക്ക് ശ്രമിച്ചതായി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
അതേസമയം ആവിയിലെ എം വി ഷംസുദ്ദീന്‍ നല്‍കിയ പരാതിയില്‍ മറ്റൊരു കേസും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തു. ആവിയില്‍ മുസ്ലീംലീഗ് സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡ് തീവച്ചു നശിപ്പിച്ച് സ്ഥലത്ത് ലഹളയ്ക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് ഷംസുദ്ദീന്റെ പരാതി. 10000 രൂപയുടെ നഷ്ടം ഉണ്ടായതായി കൂട്ടിച്ചേര്‍ത്തു.
ഇരു പരാതികള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page