കോളംകുളം, പുലയനടക്കം സുബ്രഹ്‌മണ്യ കോവില്‍ കാവടി ദേശസഞ്ചാരം തുടങ്ങി; ഇനി ഉത്സവരാവുകള്‍

കാസര്‍കോട്: കാവടി സഞ്ചാരം നടക്കുന്ന ചുരുക്കം ചില സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലിലെ ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിന്റെ ഭാഗമായുള്ള കാവടി സഞ്ചാരം തുടങ്ങി. പെരിയങ്ങാനം ധര്‍മശാസ്താം കാവിലേക്ക് തൊഴുവാന്‍ പോകുന്ന ചടങ്ങോടു കൂടിയാണ് ദേശസഞ്ചാരത്തിനു തുടക്കമായത്. കോവില്‍ പൂജാരി ഒലക്കര കൃഷ്ണന്‍ നായരും കാവടിക്കാരും നാട്ടുകാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പെരിയങ്ങാനം കാവില്‍ എത്തിയിരുന്നു 15ദിവസക്കാലം കോളംകുളം, പെരിയങ്ങാനം, കുമ്പളപ്പള്ളി, കരിന്തളം, കിണാവൂര്‍, അരയി, മടിക്കൈ, കാഞ്ഞങ്ങാട് ഗ്രാമങ്ങളിലേ വീടുകള്‍ കയറി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. ഇ ദിനങ്ങളില്‍ വിവിധ വീടുകളില്‍, തണ്ണിലാമൃത്, നിത്യകര്‍മ പൂജകള്‍ നടക്കും. പതിനഞ്ചു ദിവസത്തെ ദേശസഞ്ചാരത്തിനു ശേഷം ഫെബ്രുവരി 12നു കോവിലില്‍ എത്തുന്ന കാവടിസംഘം 13നു രാവിലെ പെരിയങ്ങാനം കാവിലേക്ക് പോകും. വൈകുന്നേരം മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും, താലപ്പൊലിയെന്തിയ ബാലികമാരുടെയും, കാഴ്ചയുടെയും അകമ്പടിയോടു കൂടിയ കാവടി എഴുന്നള്ളത്ത്. 14നു പുലര്‍ച്ചയോടെ കോവില്‍ പൂജാരിയുടെ നേതൃത്വത്തില്‍ തണ്ണിലാമൃത് പൂജ. 12മുതല്‍ 14വരെ വിവിധ പൂജാകര്‍മങ്ങളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. അന്നദാനവും ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page