മധ്യവയസ്‌കനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്: കേസില്‍ നാടകീയ വഴിത്തിരിവ്; പരാതിക്കാരനെതിരെ 17 കാരിയുടെ പരാതിപ്രകാരം പോക്‌സോ കേസ്

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലൂടെ ചാറ്റിംഗ് നടത്തി ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ 17 കാരിയുടെ പരാതി പ്രകാരം പരാതിക്കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കണ്ണൂര്‍, ചക്കരക്കല്ല്, മാച്ചേരി സ്വദേശിയായ മധ്യവയസ്‌കനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്. ഇയാളുടെ പരാതി പ്രകാരം കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍ സ്വദേശി ഇബ്രാഹിം ഷജ്മല്‍ അര്‍ഷാദ് (28), ചെര്‍ക്കള സ്വദേശികളായ കെ കെ അബ്ദുല്‍ കലാം (57), മൈമൂന (51), 17 കാരി എന്നിവര്‍ക്കെതിരെയാണ് ഹണിട്രാപ്പ് നടത്തി പത്തു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു ചക്കരക്കല്ല് പൊലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നത്. 17 കാരിയാണ് കേസിലെ ഒന്നാം പ്രതി. പരാതിക്കാരനെ ചാറ്റിംഗിലൂടെ വശത്താക്കി കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയും പിന്നീട് നഗ്നനാക്കിയ ശേഷം പതിനേഴുകാരിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് മധ്യവയസ്‌കന്റെ പരാതിയില്‍ ചക്കരക്കല്ല് പൊലീസ് കേസെടുക്കുകയും ഒന്നാം പ്രതിയടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് തന്നെ പീഡിപ്പിച്ചുവെന്നു കാണിച്ച് കേസിലെ പരാതിക്കാരനെതിരെ പെണ്‍കുട്ടി ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page