കൊച്ചി: റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറ്റം തുടര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില വിലയിടിവിലും ഇന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചു. പവന് ഇന്ന് രണ്ടുതവണയായി 9,840 രൂപ കുറഞ്ഞു. രാവിലെ 6640 രൂപ കുറഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം 3200 രൂപ വീണ്ടും കുറഞ്ഞു. ഇതോടെ ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി.
ജനുവരി 21ന് ശേഷം ആദ്യമായാണ് ഒരു പവന്റെ വില 1.10 ലക്ഷം രൂപയ്ക്ക് താഴെ ആകുന്നത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില താമസിയാതെ ഒരുലക്ഷം രൂപയ്ക്ക് താഴെ ആയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആഭരണ പ്രേമികള്‍ക്കും സ്വര്‍ണവിലയില്‍ തുടരുന്ന ഈ ഇടിവ് വളരെ ആശ്വാസകരമാണ്.







