പരവനടുക്കം: തലക്ലായി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി ശിവപുരം ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച ശിലാഘോഷയാത്രയെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും, പുണിത ഭജനയുടെയും അകമ്പടിയോടെ തലക്ലായി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ആനയിച്ചു.ഭക്തിനിർഭരമായ ഘോഷയാത്രക്കും വരവേൽപ്പിനും ആഘോഷ കമ്മിറ്റിയും ക്ഷേത്ര സമിതിയും ഭക്തജനങ്ങളും ചേർന്നു.

ഭക്തി നിർഭരമായി വരവേറ്റു.മുഖ്യ രക്ഷാധികാരികളായക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പദ്മനാഭ തന്ത്രി അരവത്ത് ,രക്ഷാധികാരികൾ ,ക്ഷേത്ര ട്രസ്റ്റി പാലമംഗലം വിഷ്ണു നമ്പൂതിരി , വെള്ളിക്കോത്ത് സുബ്രമണ്യൻ നമ്പൂതിരി,കോടോത്ത് ജനാർദ്ദനൻ , ജീർണ്ണോദ്ധാരണ കമ്മിറ്റി ചെയർമാൻ എസ് .ജെ .പ്രസാദ് , വർക്കിംഗ് ചെയർമാൻ ഇ .രാഘവൻ പെരുമ്പള , ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് എം.പ്രഭാകരൻ നമ്പ്യാർ , വൈസ് പ്രസിഡണ്ട്മാരായ പാലമംഗലം വിഷ്ണുകുമാർ കണ്ണോത്ത് ,എം.നാരായണൻ കൂവത്തൊട്ടി ,ഇ.രത്നാകരൻ നായർ പെരുമ്പള ,വി.മാധവൻ ,വി.കൊറഗൻ തലക്ലായി ,ജനറൽ കൺവീനർ കുഞ്ഞമ്പു മേലത്ത് , സെക്രട്ടറി കെ.കുഞ്ഞിരാമൻ നായർ തലക്ലായി, എ.ചന്ദ്രശേഖരൻ കുളങ്ങര ,പി.പ്രഭാകരൻ പെരുമ്പള , കെ.ടി.പുരുഷോത്തമൻ കോളിയാട്ട് , ട്രഷറർ ടി.ഭാസ്കരൻ തലക്ലായി, അനന്ദൻ കപ്പണയടുക്കം, കെ.കുഞ്ഞാമൻ നായർ ,രവീന്ദ്രൻ ചാത്തംകൈ, ഗോപാലൻ നായർ മൂലവീട്, എം സദാശിവൻ നായർ , ടി.ഗംഗാധരൻ , കൃഷ്ണപ്രസാദ് വി നമ്പ്യാർ ,വിശ്വനാഥൻ വളപ്പോത്ത്, പി.നാരായണൻ കൈന്താർ തുടങ്ങിയവർ നേതൃത്വം നൽകി.








