കുമ്പളയില്‍ കഞ്ചാവിനു പഞ്ഞമില്ല; ബേക്കലില്‍ നിന്നു കഞ്ചാവു വലിക്കാന്‍ പാതി രാത്രി എത്തിയ യുവാവും കെണിഞ്ഞു

കുമ്പള: ദേശീയപാത വികസനത്തെത്തുടര്‍ന്നു പ്രതിസന്ധിയിലായിരുന്ന വ്യാപാര മേഖലയില്‍ കഞ്ചാവു കച്ചവടം കൊഴുത്തു വളരുന്നു. രാത്രിയിലാണ് കഞ്ചാവു കച്ചവടം പൊടിപൊടിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കഞ്ചാവു വലിക്കുന്നതിനു കുമ്പളയില്‍ എത്തുകയും കഞ്ചാവു ബീഡി വാങ്ങി അര്‍ദ്ധരാത്രിയിലും വെളുപ്പിനും തെരുവുവിളക്കുകള്‍ക്കു ചുവട്ടിലിരുന്നു സമാധാനത്തോടെ കഞ്ചാവു വലിച്ചു പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതും പതിവായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന നിരവധി പേരെ കുമ്പള ടൗണ്‍ പരിസരങ്ങളില്‍ നിന്നു പിടികൂടി. പിടിയിലായവരെല്ലാം ദൂരസ്ഥലങ്ങളിലുള്ളവരാണ്. ഇതില്‍ രണ്ടുപേര്‍ കളനാടു സ്വദേശികളും ഒരാള്‍ ബേക്കല്‍ സ്വദേശിയുമാണെന്നു പൊലീസിനെ അറിയിച്ചു. മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബേക്കല്‍ ജംഗ്ഷനടുത്തെ ഫാത്തിമ മന്‍സിലിലെ മുഹമ്മദ് മുഹ്‌സിന്‍ എം എ ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇയാളുടെ ശ്വാസോഛ്വാസത്തിലും അടുത്തു കിടന്ന ബീഡിക്കുറ്റിയിലും കഞ്ചാവു പുകയും ഗന്ധവും ദുസ്സഹമായി അനുഭവപ്പെട്ടതായി പൊലീസ് സൂചിപ്പിച്ചു. അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞാണ് കഞ്ചാവു പുക കുമ്പളയെ ഗ്രസിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page