ഇത് അത്ഭുത രക്ഷപ്പെടല്‍; ഓട്ടോയില്‍ നിന്നിറങ്ങി റോഡിലേക്ക് ഓടിയ കുഞ്ഞ് ബസിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ബസ് അപകടത്തില്‍ നിന്ന് ഒരു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് കൊടിയത്തൂരില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നെഞ്ചിടിപ്പോടെ മാത്രമേ ഇത് കാണാനാകൂ.

സിസിടിവിയില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. അതില്‍ നിന്ന് ഒരു കൊച്ചുപെണ്‍കുട്ടി ഇറങ്ങി റോഡിന് നടുവിലേക്ക് ഓടുന്നു. ഈ സമയത്ത് അതുവഴി ഒരു സ്വകാര്യ ബസ് വരുന്നത് കാണാം. കുഞ്ഞിനെ കണ്ട ഡ്രൈവര്‍ ബസ് പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് സഡന്‍ ബ്രേക്കിട്ടതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ബസിന്റെ പിന്‍ചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ഹൃദയമിടിപ്പോടെ മാത്രമേ ഈ ദൃശ്യങ്ങള്‍ കാണാനാകൂ എന്നാണ് പലരും പറയുന്നത്.

മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ഓട്ടോയില്‍ വന്നിറങ്ങിയത്. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നല്‍കുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page