സി ജെ റോയിയുടെ ജീവന്‍ കവര്‍ന്നത് വാരിയെല്ലിലൂടെ ഹൃദയത്തിലേയ്ക്ക് തുളച്ചു കയറിയ വെടിയുണ്ട; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ബംഗ്‌ളൂരു: ആദായവകുപ്പ് അധികൃതരുടെ റെയ്ഡിനിടയില്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി ജെ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുന്‍ഭാഗത്ത് നിന്ന് നെഞ്ചിന്റെ ഇടതു വശത്തെ അഞ്ചാംവാരിയെല്ല് തകര്‍ന്ന് വെടിയുണ്ട ഹൃദയത്തിലേയ്ക്ക് തുളച്ചു കയറിയതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ സി ജെ ബാബു പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ കര്‍ണ്ണാടക പൊലീസിലെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
പൊതു ദര്‍ശനത്തിനു ശേഷം ഞായറാഴ്ച വൈകുന്നേരം നാലിനു റോയിയുടെ മൃതദേഹം സംസ്‌ക്കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page