ദേശീയപാത അഭിഭാഷകന്‍ ഹാജരായില്ല; ടോള്‍ ബൂത്ത് വിധി അടുത്ത മാസം 11നു മാറ്റിവച്ചു

കൊച്ചി: കാസര്‍കോട് ജില്ലയിലെ കുമ്പള ടോള്‍ ഗേറ്റ് വിധി ഹൈക്കോടതി അടുത്ത മാസം 11നു മാറ്റിവച്ചു. നാഷണല്‍ ഹൈവെ അതോറിറ്റിയുടെ വക്കീല്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി കേസ് മാറ്റിവച്ചത്. ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റിയുടെ അഭിഭാഷകന്‍ ഇന്നു കേസില്‍ ഹാജരായില്ല.
രണ്ടു ടോള്‍ ബൂത്തുകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ അകലമുണ്ടാകണമെന്ന വ്യവസ്ഥ അവഗണിച്ചു കൊണ്ടു കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റി കോടതിയെ സമീപിച്ചിരുന്നത്. വിധി പ്രസ്താവന മാറ്റിവച്ച സാഹചര്യത്തില്‍ ഇന്നോ നാളെയോ ആക്ഷന്‍ കമ്മിറ്റി ചേരാനും ജില്ലാ ഹര്‍ത്താലുള്‍പ്പെടെയുള്ള സമരങ്ങള്‍ ശക്തമാക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page