മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം ആറു പേര്‍ വിമാനാപകടത്തില്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) ഇന്ന് രാവിലെ 8.45 നുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു അഞ്ചുപേരും മരണപ്പെട്ടു.
രാവിലെ ബാരാമതിയില്‍ നടക്കേണ്ടിയിരുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം ബാരാമതിക്കടുത്ത് തകര്‍ന്നു വീഴുകയായിരുന്നു. എഞ്ചിന്‍ തകരാറാണ് കാരണമെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് കുതിച്ചെത്തി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാര്‍ 2024 ഡിസംബര്‍ മുതല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page