മരാമത്ത് സ്ഥലം ആര്‍ക്കും കയ്യേറാം; കോടതിയും നിയമവും മരാമത്ത്-പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുല്ല്

കാസര്‍കോട്: പൊതുമരാമത്ത് റോഡ് കയ്യേറി പണിത കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിക്കുമെന്നു വീമ്പിളക്കിയ മരാമത്ത്, സ്വന്തം ഉത്തരവു വിഴുങ്ങി. മരാമത്തു കയ്യേറ്റം പൊളിക്കുന്നതിനു സംരക്ഷണം ഏര്‍പ്പെടുത്താന്‍ രാവിലെ രണ്ടു ബസ്സുകള്‍ നിറയെ എത്തിയ പൊലീസ് ഉച്ചവരെ കാത്തു നിന്ന ശേഷം വന്നപോലെ തിരിച്ചുപോയി.ഹൈക്കോടതി രണ്ടു തവണ ഇടപെട്ട ഈ കേസില്‍ മരാമത്ത് സ്ഥലം കയ്യേറിയിട്ടുണ്ടോ എന്നു കണ്ടെത്താനും കയ്യേറിയിട്ടുണ്ടെങ്കില്‍ അത്രയും ഭാഗം പൊളിച്ചുമാറ്റാനും ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചു സര്‍വ്വെ വിഭാഗം സ്ഥലമളന്നു കയ്യേറ്റം അടയാളപ്പെടുത്തി മരാമത്തിനു കൈമാറി. പെരുമ്പളക്കടവില്‍ കയ്യേറ്റ …

ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ഗ്രസിന്റെ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും ബ്രഹ്‌മഗിരി തട്ടിപ്പിലും വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് തടഞ്ഞത്. മാര്‍ച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മുകളില്‍ കയറി അകത്തേക്കു കടക്കാനും ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയ്ക്ക് ജാമ്യമില്ല; റിമാന്‍ഡില്‍ തുടരും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷിംജിത റിമാന്‍ഡില്‍ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ല, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല എന്നുള്ള വാദമാണ് …

ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

ലഖ്നൗ: ട്രെയിന്‍ വൈകിയതുകൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി റെയില്‍വേയോട് നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് ബസ്തിയിലെ സമൃദ്ധി എന്ന വിദ്യാര്‍ത്ഥിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ നിര്‍ദേശിച്ചത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ കമ്മിഷനില്‍ നിന്നു വിദ്യാര്‍ത്ഥിനിക്ക് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്. …

വിജയ് ചിത്രം ‘ജന നായകന്’ വീണ്ടും തിരിച്ചടി; റിലീസ് അനുമതി നിഷേധിച്ചു

ചെന്നൈ: ആരാധകരെ നിരാശരാക്കി വിജയ് ചിത്രം ‘ജന നായകന്’ വീണ്ടും തിരിച്ചടി. സെന്‍സര്‍ ബോര്‍ഡ് അപ്പീലില്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. സെന്‍സര്‍ ബോര്‍ഡിന് വിഷയം പരിഗണിക്കാനുള്ള സമയം നല്‍കിയില്ലെന്ന് കണ്ടെത്തിയാണ് തീരുമാനം. കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിനു കൈമാറിയ കോടതി ആദ്യം മുതല്‍ വാദം കേള്‍ക്കാനും ഉത്തരവിട്ടു. ഇതോടെ ചിത്രത്തിന്റെ റിലീസ് നീളുമെന്ന് ഉറപ്പായി. ജനുവരി ഒന്‍പത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ …

ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സ്ത്രീകള്‍ ഒന്നാം നിരയില്‍ ഇരിക്കാന്‍ അര്‍ഹര്‍: പുരുഷന്‍മാര്‍ക്ക് പിന്നില്‍ ഇരുത്തിയതില്‍ വിമര്‍ശനവുമായി നടി അഹാന കൃഷ്ണ കുമാര്‍

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് പിന്നില്‍ ഇരുത്തിയതിനെതിരെ നടി അഹാന കൃഷ്ണ കുമാര്‍ വിമര്‍ശനവുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അഹാനയുടെ വിമര്‍ശനം. കഴിഞ്ഞദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെയാണ് നടിയുടെ വിമര്‍ശനം.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവാര്‍ഡ് ദാന പരിപാടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അതിനെതിരായ തന്റെ വിയോജിപ്പും അസ്വസ്ഥതയും നടി പ്രകടിപ്പിച്ചത്. പുരസ്‌കാരത്തിന് അര്‍ഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് …

ഗുജറാത്തില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അധ്യാപികയ്ക്കു ദാരുണാന്ത്യം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിനടുത്ത് മാണ്ഡവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ മലയാളി അധ്യാപികക്കു ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ബിന്‍സി (41) യാണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ്, മകന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാസിക്കില്‍ നിന്നു സൂറത്തിലേക്കു വരികയായിരുന്നു ബിന്‍സിയും കുടുംബവും. മാണ്ഡവിയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സൂറത്ത് ബാര്‍ഡോളിയിലുള്ള സര്‍ദാര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലി സമയത്ത് കാറിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി; 6 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജോലി സമയത്ത് കാറിലിരുന്ന് പരസ്യ മദ്യപാനം നടത്തുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി അധികൃതര്‍. കുറ്റക്കാരായ ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറു പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ നല്ല നടപ്പ് പരിശീലനത്തിനും അയക്കും. കഴിഞ്ഞദിവസമാണ് പൊലീസുകാര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസുകാരുടെ നടപടി ഗുരുതര വീഴ്ചയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജോലി സമയത്താണ് ഇവര്‍ …

വിമാന യാത്രയ്ക്കിടെ മലയാളി യാത്രക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമം; 62 കാരന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയില്‍

കൊച്ചി: വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന മലയാളി യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ 62 കാരന്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി മോഹന്‍ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞദിവസം നെടുമ്പാശേരിയില്‍ ഇറങ്ങിയ ദോഹ- കൊച്ചി – ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ വച്ച് ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. നെടുമ്പാശേരി പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഉദുമ, പള്ളത്തെ ലോഡ്ജില്‍ പൊലീസ് റെയ്ഡ്: എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഒരാള്‍ രണ്ടു ദിവസം മുമ്പ് മഞ്ചേശ്വരത്ത് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പള്ളിപ്പുഴ സ്വദേശി

കാസര്‍കോട്: ഉദുമ, പള്ളത്തെ ലോഡ്ജില്‍ ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പള്ളിക്കര. പള്ളിപ്പുഴ സ്‌നേഹാലയത്തിലെ ഗോകുല്‍ രാജീവ് (25), ഉദുമ ,പള്ളത്തെ ചാമത്തോട്ടം ഹൗസില്‍ അനീഷ് നാരായണന്‍ (31) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി അഖിലും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പള്ളത്തെ കോടങ്കൈ ലോഡ്ജിലെ 101ാം നമ്പര്‍ മുറിയില്‍ റെയ്ഡ് നടത്തിയത്. മുറിയില്‍ നിന്ന് 3.87 ഗ്രാം എം ഡി എം എയും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള അനുബന്ധ …

വിവാഹ ചടങ്ങിനുശേഷം വരന്റെ വീട്ടിലെത്തിയ വധുവിന് കടുത്ത വയറുവേദന; ആശുപത്രിയിലെത്തിച്ചപ്പോള്‍ വന്‍ ട്വിസ്റ്റ്; അധികം വൈകാതെ പ്രസവം

രാംപൂര്‍: വിവാഹ ചടങ്ങിനുശേഷം വരന്റെ വീട്ടിലെത്തിയ വധുവിന് കടുത്ത വയറുവേദന. ഇതോടെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ വധു ഗര്‍ഭിണിയാണെന്നും പ്രസവ വേദനയാണ് അനുഭവപ്പെട്ടതെന്നും അറിഞ്ഞ ബന്ധുക്കള്‍ ഞെട്ടി. അധികം വൈകാതെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. കുംഹാരിയ ഗ്രാമവാസിയായ റിസ്വാന്‍ എന്ന യുവാവിന്റെയും സമീപ ഗ്രാമമായ ബഹാദുര്‍ഗഞ്ചുകാരിയായ യുവതിയുടേയും വിവാഹ ചടങ്ങിനുശേഷമാണ് ട്വിസ്റ്റ് ഉണ്ടായത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ മതി വിവാഹം എന്ന് …

ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി; കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ തട്ടിമാറ്റി കൊലപാതകം, കാമുകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പ്രായപൂർത്തിയാകും മുമ്പ് നടത്തിയ പീഡന സംഭവം പുറത്തു വരുമോ യെന്ന ഭയത്തില്‍ 26കാരിയെ തന്ത്രപരമായി വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ കസ്റ്റഡിയില്‍. ഏലത്തൂര്‍ മാളികക്കടവിന് സമീപത്ത് സ്വന്തമായി വര്‍ക്ക് ഷോപ്പു നടത്തുന്ന വൈശാഖന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ശനിയാഴ്ചയാണ് വൈശാഖന്റെ സ്ഥാപനത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചില രഹസ്യ വിവരങ്ങളെ തുടര്‍ന്ന് പൊലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.വൈശാഖും യുവതിയും ചെറുപ്പത്തിലെ …

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭാ കവാടത്തില്‍ യുഡിഎഫ് എം.എല്‍.എമാരുടെ സത്യഗ്രഹം

തിരുവനന്തപുരം: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിച്ചു.സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചാണ് ഇന്നും പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിച്ചു തുടങ്ങിയത്.സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് വിഡി.സതീശന്‍ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നും പാരഡി പാട്ട് സഭയില്‍ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്. സമരം തുടരുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം ഇരിക്കുമെന്നും അറിയിച്ചു. അതേസമയം സഭാ നടപടികളുമായി സഹകരിക്കുമെന്നും …

പയ്യന്നൂരില്‍ തീക്കളി; വി കുഞ്ഞികൃഷ്ണന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

പയ്യന്നൂര്‍: സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത വിരോധത്തിലാണെന്നു പറയുന്നു ,സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂര്‍, ചേനോത്ത് സ്വദേശിയും മെഡിക്കല്‍ റപ്രസന്ററ്റീവുമായ പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്. വീട്ടിനു മുന്നില്‍ നിര്‍ത്തിയിരുന്ന പള്‍സര്‍ ബൈക്ക് പുറത്തേക്ക് തള്ളിക്കൊണ്ടു പോയാണ് കത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് നടന്ന പ്രകടനത്തില്‍ …

ആഴ്ചയിൽ അഞ്ചുദിവസത്തെ പണി മതി : ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കിൽ

ന്യൂഡൽഹി : ആഴ്ചയിൽ അഞ്ചു ദിവസത്തെ പണി മതിയെന്ന് ആവശ്യപ്പെട്ടു ബാങ്ക് ജീവനക്കാർ ഇന്നു രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക് ബാങ്ക് പ്രവർത്തനം തടസ്സപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. എല്ലാ ശനിയാഴ്ചയും ബാങ്ക് അവധിയാക്കണം എന്ന യൂണിയനുകളുടെ ആവശ്യത്തെക്കുറിച്ച് ലേബർ കമ്മീഷണറു മായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ബാങ്ക് ജീവനക്കാരുടെ 9 സംഘടനകൾ ചേർന്നു പണിമുടക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച നിലവിൽ ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. എന്നാൽ സ്വകാര്യ ബാങ്കുകളെ പണിമുടക്കു ബാധിക്കില്ല.

തുടർ ഭരണം ഉറപ്പ്; ആരും സ്വയം സ്ഥാനാർത്ഥി ആകണ്ട : മുഖ്യമന്ത്രി

പത്തനംതിട്ട : ആരും സ്വയം സ്ഥാനാർത്ഥിയാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചു. അക്കാര്യം സമയമാകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ഇടതു മുന്നണിക്കു സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും മാറ്റും. നിലവിലെ പാർട്ടി എംഎൽഎമാരോട് ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോൾ മാറേണ്ടി വരുമെന്നും മുഖ്യമന്ത്രി …