നിയമസഭാ സമ്മേളനം പുനരാരംഭിച്ചു: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭാ കവാടത്തില്‍ യുഡിഎഫ് എം.എല്‍.എമാരുടെ സത്യഗ്രഹം

തിരുവനന്തപുരം: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിച്ചു.
സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചാണ് ഇന്നും പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിച്ചു തുടങ്ങിയത്.
സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടാകരുതെന്ന് വിഡി.സതീശന്‍ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നും പാരഡി പാട്ട് സഭയില്‍ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.

സമരം തുടരുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം ഇരിക്കുമെന്നും അറിയിച്ചു. അതേസമയം സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി.

നജീബ് കാന്തപുരം, സിആര്‍ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷ സമരം സര്‍ക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം നടക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page