തമിഴ് നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്ത്

കോട്ടയം: തമിഴ് നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്തെത്തി. തേനി വീരലക്ഷ്മി നഗറിലെ വര്‍ഷിനി രാധാകൃഷ്ണനും കുടുംബവുമാണ് തങ്ങളുടെ ഓറിയോ എന്ന് വിളിച്ചിരുന്ന പെണ്‍പൂച്ചയെ തേടി കോട്ടയത്തെത്തിയത്. തമിഴ്‌നാട്ടില്‍നിന്നു പൂച്ചയെ മോഷ്ടിച്ച് കോട്ടയത്തു വിറ്റു എന്നാണ് കുടുംബത്തിന്റെ സംശയം. വീടിനുള്ളില്‍ കൂട്ടിലാക്കിയിരുന്ന പൂച്ചയെ ക്രിസ്മസ് ദിനത്തിലാണ് കാണാതാകുന്നത്. പൂച്ചയെ ആരോ മോഷ്ടിച്ചതാണെന്നാണ് കുടുംബം പറയുന്നത്. ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയാണ് വര്‍ഷിനി രാധാകൃഷ്ണന്‍. മൂന്നര വര്‍ഷം മുന്‍പാണ് അവര്‍ ഓറിയോയെ വാങ്ങുന്നത്. പൂച്ചയെ വിട്ടുപിരിയാനാകാത്തതിനാല്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും …

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബുവിനു ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ശേഷം ആദ്യമായി ജാമ്യം ലഭിക്കുന്ന പ്രതിയാണ് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ മുരാരി ബാബു.അതേസമയം സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷണം ഊര്‍ജ്ജിതമാക്കി.

അടുത്ത നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: തുടര്‍ച്ചയായ നാല് ബാങ്ക് അവധി ദിനങ്ങളാണ് വരുന്നത്. ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തുന്നതാണ് നല്ലത്. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകള്‍ക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. ഇതാണ് നാല് അവധി ദിനങ്ങള്‍ അടുത്ത് വരുന്നത്. പണിമുടക്ക് ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും പണം നിറയ്ക്കുന്ന ജോലികളില്‍ തടസ്സം നേരിട്ടേക്കാം. അതിനാല്‍ അത്യാവശ്യക്കാര്‍ ഇന്ന് തന്നെ പണം എടുത്തുവയ്ക്കുന്നതായിരിക്കും നല്ലത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്ന് …

ബൈക്കില്‍ സഞ്ചരിച്ച് ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തെ തിരിച്ചറിഞ്ഞു; കുടുക്കിയത് രാവണീശ്വരം പെരുംതൃക്കോവിലപ്പന്‍ ക്ഷേത്രത്തിലെ പൂജാരിയും നാട്ടുകാരനും

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിച്ച് ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്ത് പൊലീസിന്റെയും വിശ്വാസികളുടെയും ഉറക്കം കെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. സംഘത്തെ പിടികൂടുന്നതോടെ നിരവധി ക്ഷേത്ര ഭണ്ഡാര മോഷണ കേസുകള്‍ക്ക് തുമ്പായേക്കും. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടപ്പുന്ന കേന്ദ്രീകരിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്. സംഘത്തെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാവണീശ്വരം പെരും തൃക്കോവിലപ്പന്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഭണ്ഡാര കവര്‍ച്ചയോടെയാണ് …

കേരള വികസനത്തിനു പുതിയദിശാബോധം: വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം ഇന്നു പ്രകടമായെന്നു പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു.ആസൂത്രിത വികസനത്തിലേക്കുള്ള ധൃതഗതിയിലുള്ള മുന്നേറ്റത്തിനു കരുത്തുറ്റ അടിത്തറയാവുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ക്ഷേമ പദ്ധതികളുടെ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തു പുതിയ മൂന്നു അമൃതഭാരത് എക്സ്പ്രസ് ട്രയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. നഗര ഉപജീവനമാര്‍ഗ്ഗം, ശാസ്ത്ര നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങള്‍, നൂതന ആരോഗ്യ സംരക്ഷണം, സ്വാനിധി വായ്പാ വിതരണം, സി എസ് ഐ ആര്‍- എന്‍ …

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് ബേഡകത്തെ തെയ്യം കലാകാരകുടുംബാംഗം

കാസര്‍കോട്: മഞ്ചേശ്വരം റെയില്‍വെ ട്രാക്കിനു സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ബേഡഡുക്ക, നെടുംബ, കാനത്തിലെ തെയ്യം കലാകാരന്‍ കരിയന്‍ കലേപ്പാടിയുടെ മകന്‍ മാധവന്‍ (56) ആണ് മരിച്ചത്. മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടാണ് മകന്‍ മാധവനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മഞ്ചേശ്വരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇതിനിടയിലാണ് മഞ്ചേശ്വരത്ത് താമസിക്കുന്ന മകന്‍ സുരേഷ് പിതാവിനെ കാണില്ലെന്ന പരാതിയുമായി വ്യാഴാഴ്ച വൈകുന്നേരം മഞ്ചേശ്വരം …

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടി ജനക്കൂട്ടം; കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ് അദ്ദേഹം യാത്രപോയത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാന്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്. അവര്‍ മോദിയെ പുഷ്പവൃഷ്ടി ചെയ്ത് വരവേറ്റു. എല്ലാവരേയും കൈവീശിക്കാട്ടി പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഔദ്യോഗിക വേദിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ് …

കുടുംബവഴക്ക്: മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അമ്മായി അച്ഛന്‍ എലിവിഷം കഴിച്ച് മരിച്ചു

കുഴല്‍മന്ദം: കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അമ്മായി അച്ഛന്‍ എലിവിഷം കഴിച്ച് മരിച്ചു. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. മകന്റെ ഭാര്യ അമിത(40)യെ ആണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ പിറകിലൂടെ പോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തില്‍ അമിതയുടെ ഇടതുകയ്യിലെ മൂന്നു വിരലുകള്‍ക്ക് വെട്ടേറ്റു. ഇവരെ ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് കണ്ണാടിയിലെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ രാധാകൃഷ്ണന്‍ തൊട്ടടുത്തുള്ള …

മദ്യപിച്ച് വാഹനം ഓടിച്ച നിരവധി പേര്‍ എസ് പിയുടെ ‘കോംപോ’ റെയ്ഡില്‍ കുടുങ്ങി

കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നടത്തിയ പ്രത്യേക പരിശോധന (കോംപോ)യില്‍ നിരവധി പേര്‍ കുടുങ്ങി.വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി 12 മണിവരെ നീണ്ടു നിന്നു. പിടിയിലായവരില്‍ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. പിടിയിലായവര്‍ക്കെതിരെ വിവിധ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളും പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, ബേക്കല്‍, ബേഡകം, ചന്തേര, ചീമേനി, നീലേശ്വരം, …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ് കയറിയിരുന്നു. ആര്‍ദ്രം മിഷന് കീഴില്‍ നിര്‍മിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ചക്രക്കസേരയില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ആണ് പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ചെമ്മട്ടംവയലിലെ എച്ച്.അരുണ്‍ കുമാര്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. കെട്ടിടത്തിന് സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്പ് അകത്ത് കടന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു.

പിണറായിയില്‍ ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ കല്ലേറ്; പണം കൊള്ളയടിച്ചതായും പരാതി, സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ യു ഡി എഫ്- എല്‍ ഡി എഫ് സംഘര്‍ഷം അരങ്ങേറിയ പിണറായി, എരുവട്ടിയില്‍ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു വീടുകള്‍ക്കു നേരെ കല്ലേറുണ്ടായി. ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും 10,000രൂപ കൊള്ളയടിച്ചതായും പരാതിയുണ്ട്.എരുവട്ടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രനൂപിന്റെ വീടിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമത്തില്‍ തകര്‍ന്ന നിലയിലാണ്. എരുവട്ടിയിലെ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതിനാല്‍ വീട്ടില്‍ …

ഫേസ്‌ക്രീം മാറ്റിവച്ച മാതാവിന്റെ വാരിയെല്ല് കമ്പിപ്പാരകൊണ്ട് അടിച്ചു പൊട്ടിച്ച മകള്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്‌ക്രീം മാറ്റിവച്ച മാതാവിനെ മകള്‍ കമ്പിപ്പാരകൊണ്ടു വാരിയെല്ല് അടിച്ചൊടിച്ചു. വാരിയെല്ലൊടിഞ്ഞ മാതാവിനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ മകളെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി പനങ്ങാട് സ്വദേശിനിയായ നിവിയയാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു അക്രമം. നിവിയയുടെ ഫേസ്‌ക്രീം മാതാവ് മാറ്റിവച്ചതാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഇതിനെക്കുറിച്ചു അമ്മയും മകളും തമ്മില്‍ വാക്കേറ്റം നടക്കുകയും തര്‍ക്കം രൂക്ഷമായതോടെ നിവിയ കമ്പിപ്പാരയെടുത്തു മാതാവിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിവിയ മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ ക്രിമിനല്‍ …

കുമ്പള, നായ്ക്കാപ്പിലെ സ്വര്‍ണ്ണക്കൊള്ള: പിടിയിലായത് അഡ്യനടുക്ക ബാങ്കില്‍ നിന്നു 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതി; കുടുക്കിയത് ബൈക്കില്‍ സഞ്ചരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കൊള്ളയടിച്ച കേസില്‍ പിടിയിലായത് ബാങ്ക് കൊള്ളക്കേസിലെ പ്രതി. കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസക്കാരനുമായിരുന്ന ഇബ്രാഹിം എന്ന കലന്തര്‍ ഇബ്രാഹിമിനെ കര്‍ണ്ണാടകയില്‍ വച്ചാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക …

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ ഇല്ല; അസാന്നിധ്യം ചര്‍ച്ചയാവുന്നു

തിരുവനന്തപുരം: വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ വി.വി രാജേഷിന്റെ പേരില്ലാത്തത് സംസാരം ഉയര്‍ത്തുന്നു. ബിജെപിയുടെ കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി എത്തുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോള്‍ രാജേഷ് ഇല്ലാത്തതാണ് ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നുവെന്നും അതില്‍ മേയറുടെ പേരും ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച ലിസ്റ്റില്‍ മേയറുടെ പേര് …

മധ്യപ്രദേശ് ദാറിലെ ആരാധനാലയത്തില്‍ ഇന്നു ഒരേ സമയം വസന്തപഞ്ചമി പൂജയും ജുമുഅ നിസ്‌കാരവും

ഭോപ്പാല്‍: പള്ളിയും ക്ഷേത്രവുമായി 11-ാം നൂറ്റാണ്ടു മുതല്‍ പ്രവര്‍ക്കുന്നെന്നു വിശ്വസിക്കുന്ന ആരാധനാലയത്തില്‍ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നിസ്‌കാരവും പഞ്ചമി പൂജയും നടക്കും.പഞ്ചമി പൂജ രാവിലെ മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ആരാധനാലയത്തിന്റെ മറുഭാഗത്ത് ജുമുഅ നിസ്‌കാരം ഉച്ചക്ക് ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ നടത്താനും സുപ്രിം കോടതി അനുവദിച്ചു. ഇരു ആരാധനാ സ്ഥലങ്ങള്‍ക്കുമിടയില്‍ മറ സ്ഥാപിക്കാനും ഇരു ആരാധനയും സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് …

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ; വികസന പദ്ധതി ആസൂത്രണ രേഖ അനാഛാദനം ;വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ; ഉദ്ഘാടനങ്ങൾ; തലസ്ഥാനത്ത് വികസന ഉത്സവം

തിരുവനന്തപുരം: റെയിൽ കണക്ടിവിറ്റി, നഗര ഉപജീവനമാർഗ്ഗം , ശാസ്ത്ര നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങൾ ,നൂതന ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെനിരവധി പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി പി.എം. സ്വാനിധി വായ്പ വിതരണം ,കേരളത്തിൽ ഉടനീളം റെയിൽ കണക്ടിവിറ്റി വർധിപ്പിക്കുന്ന മൂന്ന് അമൃത ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് , തിരുവനന്തപുരം സി എസ് ഐ ആർ -എൻ ഐ ഐ എസ് ടി ഇന്നൊവേഷൻ, ടെക്നോളജി എൻറർപ്രണർഷിപ്പ് ഹബ്ബിന് തറക്കല്ലിടൽ . പദ്ധതികൾ രാവിലെ 10-45ന് തിരുവനന്തപുരത്ത് …

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട് : സംസ്ഥാനത്ത് മണിക്കൂറിൽ 200 കിലോമീറ്റർ അതിവേഗ ട്രയിൻ വരുന്നു. ഇതിൻ്റെ മുന്നോടിയായി റെയിൽ പാത സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു . ഇതിൻറെ പ്രഖ്യാപനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കുമെന്നു കരുതുന്നു. ഡൽഹിയിലെ മെട്രോ റെയിൽവേ കോർപ്പറേഷൻ നേതൃത്വത്തിലാണ് പാത നിർമ്മിക്കുന്നത്. ഇതിൻറെ ഭാഗമായി മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ …