മദ്യപിച്ച് വാഹനം ഓടിച്ച നിരവധി പേര്‍ എസ് പിയുടെ ‘കോംപോ’ റെയ്ഡില്‍ കുടുങ്ങി

കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നടത്തിയ പ്രത്യേക പരിശോധന (കോംപോ)യില്‍ നിരവധി പേര്‍ കുടുങ്ങി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി 12 മണിവരെ നീണ്ടു നിന്നു. പിടിയിലായവരില്‍ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. പിടിയിലായവര്‍ക്കെതിരെ വിവിധ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളും പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.
വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, ബേക്കല്‍, ബേഡകം, ചന്തേര, ചീമേനി, നീലേശ്വരം, കാസര്‍കോട്, ആദൂര്‍, മഞ്ചേശ്വരം സ്‌റ്റേഷനുകളിലാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page