തമിഴ് നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്ത്

കോട്ടയം: തമിഴ് നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്തെത്തി. തേനി വീരലക്ഷ്മി നഗറിലെ വര്‍ഷിനി രാധാകൃഷ്ണനും കുടുംബവുമാണ് തങ്ങളുടെ ഓറിയോ എന്ന് വിളിച്ചിരുന്ന പെണ്‍പൂച്ചയെ തേടി കോട്ടയത്തെത്തിയത്. തമിഴ്‌നാട്ടില്‍നിന്നു പൂച്ചയെ മോഷ്ടിച്ച് കോട്ടയത്തു വിറ്റു എന്നാണ് കുടുംബത്തിന്റെ സംശയം. വീടിനുള്ളില്‍ കൂട്ടിലാക്കിയിരുന്ന പൂച്ചയെ ക്രിസ്മസ് ദിനത്തിലാണ് കാണാതാകുന്നത്. പൂച്ചയെ ആരോ മോഷ്ടിച്ചതാണെന്നാണ് കുടുംബം പറയുന്നത്. ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥിയാണ് വര്‍ഷിനി രാധാകൃഷ്ണന്‍. മൂന്നര വര്‍ഷം മുന്‍പാണ് അവര്‍ ഓറിയോയെ വാങ്ങുന്നത്.

പൂച്ചയെ വിട്ടുപിരിയാനാകാത്തതിനാല്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും തയാറാക്കി കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിക്കുകയായിരുന്നു. മാതാപിതാക്കളാണ് പൂച്ചയെ പരിപാലിച്ചിരുന്നതെന്ന് വര്‍ഷിനി പറയുന്നു. ഇവര്‍ വീടുവിട്ട് പുറത്തേക്കു പോകുമ്പോള്‍ കൂട്ടിലിടുകയാണ് പതിവ്. ക്രിസ്മസ് ദിനത്തില്‍ പുറത്തുപോയി തിരികെവന്നപ്പോള്‍ കൂട് തുറന്നുകിടക്കുകയായിരുന്നുവെന്നും ആരോ പൂച്ചയെ മോഷ്ടിച്ചതാകാമെന്നും വര്‍ഷിനി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page