ട്രെയിനിലെ ശുചിമുറിയില്‍ കയറി യുവാവും പെണ്‍കുട്ടിയും വാതിലടച്ചിരുന്നത് രണ്ട് മണിക്കൂര്‍; വാതില്‍ തുറന്നപ്പോള്‍ കൂസലില്ലാതെ ഇറങ്ങിയ പെണ്‍കുട്ടിയുടെ പ്രതികരണത്തില്‍ ഞെട്ടി സഹയാത്രക്കാര്‍

കൊച്ചി: ട്രെയിനിലെ ശുചിമുറിയില്‍ കയറി യുവാവും പെണ്‍കുട്ടിയും വാതിലടച്ചിരുന്നത് രണ്ട് മണിക്കൂര്‍, ബഹളം വച്ച് സഹയാത്രക്കാര്‍. വാതില്‍ തുറക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും കേട്ടഭാവം നടിച്ചില്ലെന്ന് സഹയാത്രക്കാര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ സംവിധാനത്തെയും യാത്രക്കാരുടെ സുരക്ഷയെയും സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉയരുന്നു.

പെണ്‍കുട്ടിയും യുവാവും ട്രെയിനിലെ ശുചിമുറി സ്വകാര്യ മുറി പോലെ ഉപയോഗിക്കുകയായിരുന്നു എന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. ഇരുവരും രണ്ട് മണിക്കൂറോളം വാതിലടച്ചിരുന്നതോടെ മറ്റുള്ളവര്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രശ്‌നമുണ്ടായത്. സംഭവം റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ യാതൊരു കൂസലുമില്ലാതെയായിരുന്നു പെണ്‍കുട്ടി ഇറങ്ങിവന്നതെന്ന് വീഡിയോയില്‍ കാണുന്നു.

വീഡിയോ വൈറലായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ‘ഇത് വൈറലായാല്‍ എനിക്കെന്താ?’ ‘എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും, അത് എന്റെ ആഗ്രഹമാണ്’ എന്നിങ്ങനെ പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത് പൊതു മര്യാദയുടെയും യാത്രക്കാരുടെ അവകാശങ്ങളുടെയും ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് ആവശ്യം. ‘ഇതൊരു ട്രെയിന്‍ ശുചിമുറിയാണ്, ഹോട്ടല്‍ മുറിയല്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങളെങ്കിലും നമ്മള്‍ പരിഗണിക്കണം’ എന്നിങ്ങനെയുള്ള കമന്റുകളും ഉയരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page