മദ്യലഹരിയില്‍ ചത്ത തിമിംഗലത്തിന്റെ പുറത്ത് കയറി മത്സ്യത്തൊഴിലാളികളുടെ ഫോട്ടോ ഷൂട്ട്; വീഡിയോക്കെതിരെ വ്യാപക വിമര്‍ശനം

കൊച്ചി: മദ്യലഹരിയില്‍ ചത്ത തിമിംഗലത്തിന്റെ പുറത്ത് കയറി ഫോട്ടോ ഷൂട്ട് എടുത്ത മത്സ്യത്തൊഴിലാളികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. കോളിന്‍ റഗ് എന്ന എക്‌സ് ഹാന്‍ഡിലില്‍ കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ചത്ത തിമിംഗലത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നാണ് വിമര്‍ശനം. എന്നാല്‍ ഏത് സമുദ്രത്തില്‍ നിന്നു എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ഇതിനകം തന്നെ അഞ്ച് കോടി നാല്പത് ലക്ഷം പേര്‍ വീഡിയോ കണ്ടു.

വൈറല്‍ വീഡിയോയില്‍ സമുദ്രത്തില്‍ ചത്ത് ഒഴുകി നടക്കുന്ന ഒരു കൂറ്റന്‍ തിമിംഗലത്തിന്റെ പുറത്തേക്ക് കയറാന്‍ ശ്രമിക്കുന്ന രണ്ട് മത്സ്യ തൊഴിലാളികളെ കാണാം. ബോട്ടില്‍ മത്സ്യ ബന്ധനത്തിനായി പോകുന്നതിനിടെയാണ് തിമിംഗലത്തെ ഇവര്‍ കാണുന്നത്. ബോട്ട് തിമിംഗലത്തിനടുത്തേക്ക് അടുപ്പിക്കുകയും രണ്ട് പേര്‍ അതിന് മുകളിലേക്ക് കയറുകയും ചെയ്യുന്നത് വീഡിയോയില്‍ ഉണ്ട്.

പിന്നാലെ ബോട്ട് അകന്ന് പോകുന്നു. ഇരുവരും സന്തോഷത്തോടെ കൈകളുയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. ഇവര്‍ ചത്ത തിമിംഗലത്തിന് മുകളില്‍ ചാടാന്‍ പോകുന്നു… ഇത് പൊട്ടിത്തെറിക്കുന്നത് കാണുക, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. തിമിംഗലം ചത്ത് അധികനേരമായിട്ടില്ലെന്നും മണം വന്ന് തുടങ്ങിയില്ലെന്നും കോളിന്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page