കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിലെത്തിയ കുട്ടി ബക്കറ്റിനുള്ളില്‍ വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണു കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page