നിതിന്‍ നബീന്‍ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍; ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന് ആശംസ അറിയിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. എതിരില്ലാതെയാണ് നിധിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ജെപി നഡ്ഡയുടെ പിന്‍ഗാമിയായാണ് ബിജെപി വര്‍ക്കിങ് പ്രസിഡന്റായിരുന്ന 45 കാരന്‍ പാര്‍ട്ടിയുടെ 12-ാമത് അധ്യക്ഷനായെത്തുന്നത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍ കൂടിയാണ് നബിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്.

ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ബിജെപിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിതിന്‍ നബീന്‍ ബിജെപി യിലെ എല്ലാവരുടെയും അധ്യക്ഷന്‍ ആണ്. വരാനിരിക്കുന്ന 25 വര്‍ഷം വളരെ നിര്‍ണ്ണായകമാണെന്നും ഇത് വികസിത ഭാരതത്തിലേക്കുള്ള യാത്രയാണെന്നും മോദി പറഞ്ഞു.

ബിജെപി ഒരു സംസ്‌കാരമാണ്, ഒരു കുടുംബമെന്നപോലെയാണ് ബിജെപിയുടെ പ്രവര്‍ത്തനം. ജനങ്ങളുടെ സേവയാണ് പ്രധാനം. അതുകൊണ്ടാണ് ബിജെപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജസ്വലനും, യുവാവുമായ അധ്യക്ഷനാണ് ബിജെപിക്കെന്ന് മുന്‍ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വിജയം പരാമര്‍ശിച്ച നദ്ദ, ബിജെപി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം വലിയ ശക്തിയാകുമെന്ന് പറഞ്ഞു.

പത്ത് വര്‍ഷം ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യമാണ് നിതിന്‍ നബീനുള്ളത്. യുവമോര്‍ച്ചയിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തിയ നിതിന്‍ 2006ല്‍ പാറ്റ്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. പിന്നീട് അഞ്ചുതവണ തുടര്‍ച്ചയായി വിജയിച്ചു. മുന്‍ മന്ത്രി കൂടിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page