വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയുമായി കടന്നു; വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന്റെ വലയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞെന്ന പരാതിയില്‍ പ്രതിയെ കയ്യോടെ പിടികൂടി പൊലീസ്. വിയ്യൂര്‍ പടുകാട് സ്വദേശി ഹെന്റി ജോസഫ് (31 ) ആണ് പിടിയിലായത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുശേഷം വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.

ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യ മതസ്ഥയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ വഞ്ചിച്ചത്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും പലതവണകളായി 40 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു എന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. 2024 ല്‍ ഇയാള്‍ നാടുവിടുകയായിരുന്നു.

ബോംബെ വഴി വിദേശത്തേക്ക് കടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചെറുതുരുത്തി സി. ഐ.വിനു, എസ്. ഐമാരായ എ.ആര്‍ നിഖില്‍, ജോളി സെബാസ്റ്റ്യന്‍, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോന്‍, ഗിരീഷ് എന്നിവര്‍ അടങ്ങുന്ന സംഘം സാഹസികമായാണ് പ്രതിയെ ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി ചെറുതുരുത്തി സ്റ്റേഷനില്‍ എത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page