പുതിയഫോണ്‍ വാങ്ങിത്തരണമെന്ന് ഭാര്യ, തരില്ലെന്ന് ഭര്‍ത്താവ്; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തില്‍ 22കാരി ആത്മഹത്യ ചെയ്തു. നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഖാനന്‍ റിജാന്‍ ആണ് മരിച്ചത്. പുതിയ ഫോണ്‍ വാങ്ങാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാങ്ങിത്തരില്ലെന്ന് പറഞ്ഞതിന് പിന്നാലെ യുവതി ആത്മഹത്യചെയ്യുകയായിരുന്നു. നേപ്പാളില്‍ നിന്നുള്ള കുടിയേറ്റക്കാരിയായ ഊര്‍മിള ഖാനന്‍ റിജാന്‍, ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ആരവല്ലി മൊദാസയില്‍ താമസിച്ചുവരികയായിരുന്നു. കുടുംബത്തെ പോറ്റാന്‍ ഇരുവരും ചേര്‍ന്ന് ചൈനീസ് ഭക്ഷണശാല നടത്തിയിരുന്നു. ഒരാഴ്ച മുമ്പ്
ഊര്‍മിള ഭര്‍ത്താവിനോട് പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചുവിടുകയായിരുന്നു.
ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ താമസിക്കുന്ന വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന്
പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page