ദേളിയില്‍ കാതുകുത്ത് പരിപാടിക്കിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ബന്ധുവിന്റെ വീട്ടില്‍ നടന്ന കാതുകുത്തു പരിപാടിക്കിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു. മേല്‍പ്പറമ്പ്, കട്ടക്കാലില്‍ താമസിക്കുന്ന ജലീലിന്റെ ഭാര്യ സാഹിദ (46)യാണ് മരിച്ചത്. ദേളി, പട്ടര്‍വളപ്പ് സ്വദേശിനിയാണ്.
വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. ദേളിയിലെ ബന്ധുവീട്ടില്‍ നടന്ന കുഞ്ഞിന്റെ കാതുകുത്തല്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു സാഹിദ. ഇതിനിടയില്‍ കുഴഞ്ഞുവീണ യുവതിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: ജംഷീദ്, സാജിത്, ജുനൈദ്, സിയാദ്, ഇര്‍ഷാദ്, അഫ്രീദ്. മരുമക്കള്‍: അസ്മിയ, നൂര്‍ജഹാന്‍. സഹോദരങ്ങള്‍: സാബിര്‍, നാസിര്‍.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Shadiya

Covid വാക്‌സിൻ എടുത്തവർക്കൊക്കെ ഇതാണോ അവസ്ഥ? എത്ര പേര് ഇങ്ങനെ മരണപെട്ടു കൊണ്ടിരിക്കുന്നെ ദിവസേന. ഇതിനെ പറ്റി എന്താ ആരോഗ്യ വകുപ്പിന് ഒന്നും പറയാൻ ഇല്ലേ? ഒരു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ പോലും ആണ് ഇങ്ങനെ മരണപ്പെടുന്നത്. എടുത്തവരൊക്കെ ഇങ്ങനെ തീരട്ടെ എന്നാണോ

RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page