പുല്ലൂര്‍, പൊള്ളക്കടയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു; കാര്‍ നിര്‍ത്താതെ പോയി

കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. പുല്ലൂര്‍-പൊള്ളക്കടയിലെ വി. ചന്ദ്രശേഖരന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45ന് പുല്ലൂര്‍, പൊള്ളക്കടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മംഗ്ളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ കുമ്പളയില്‍ എത്തിയപ്പോള്‍ നില അതീവ ഗുരുതരമായി. തുടര്‍ന്ന് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തിനു ഇടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പരേതരായ അത്തിക്കല്‍ ഗോവിന്ദന്‍ മണിയാണി-വി. മാധവി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ചന്ദ്രശേഖരന്‍. മക്കള്‍: വി.സംഗീത്, വി. കാവ്യ, വി. സജിത്ത് (ആര്‍മി). ആരതി, മണികണ്ഠന്‍ എന്നിവര്‍ മരുമക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page